ഈ രോഗം കൊണ്ട് നിരവധി പേർ കഷ്ടപ്പെടുന്നു. മുഖ്യകാരണം വിരുദ്ധാഹാരങ്ങൾ കാരണം അതായത് ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ബേക്കറി പലഹാരങ്ങൾ, മൈദയുടെ അമിത് ഉപയോഗം എന്നിവ കാരണം ശരീരത്തിൽ കെട്ടികിടക്കുന്ന വിഷാംശം പുറത്തു കളയുന്നത്തിനു ശരീരം ചെയ്യുന്ന പ്രവർത്തികളിൽ ഒന്നാണ് ഇത്. പഴയ കാലത്തു ഓരോ വീട്ടിലും കുട്ടികളെ കുറഞ്ഞത് ആറു മാസത്തിൽ ഒരിക്കൽ ഒരു ദിവസം വയർ ഇളക്കുന്ന ഓർ പരിപാടി ഉണ്ടായിരുന്നു. അത് കൊണ്ട് ശരീരത്തിൽ കെട്ടി കിടക്കുന്ന അഴുക്കുകൾ വെളിയിൽ പോയി കുടൽ ശുദ്ധമാകുന്നു “കുടൽ ശുദ്ധമായാൽ ഉടൽ ശുദ്ധം എന്ന് സിദ്ധ വൈദ്യം പറയും”
മരുന്നുകൾ
കാർകോകിലരി – 50 ഗ്രാം
ഉണങ്ങിയ ആര്യവേപ്പില പൊടി – 50 ഗ്രാം
ചീനപ്പാവ് – 25 ഗ്രാം
വെള്ള കുരുമുളക് – 10 ഗ്രാം
മുകളിൽ പറഞ്ഞവകൾ ഒരു കല്ലിൽ ഇട്ടു ഇടിച്ചു ചൂർണ്ണമാക്കി നല്ലവണ്ണം ഇളക്കി ഒരു കുപ്പി ഭരണിയിൽ സൂക്ഷിക്കുക, ഇതിൽ നിന്നും 5 ഗ്രാം വീതം ദിവസവും രാവിലെ ഭക്ഷണ ശേഷം കഴിക്കുക.
ഈ മരുന്ന് കഴിക്കുന്നതിനു മുൻപ് നന്നായി വയർ ഇളക്കുക, നോൺ വേജ് ഭക്ഷണം, മൈദാ, പേരക്കായ്, പടവലങ്ങ, ചോളവും ചോള ഭക്ഷണം, ബേക്കറി പലഹാരങ്ങൾ ഇവകൾ പൂർണമായും ഒഴിവാക്കണം, ശരീര ഉഷ്ണം കൂടാതെ നോക്കണം സോപ്പ് ചീപ്പ് വകകൾ ഉപയോഗിച്ചിരുന്നത് കളയണം. വസ്ത്രങ്ങൾ ആര്യവേപ്പിലയും അല്പം മഞ്ഞളും ചേർത്തു തിളച്ച വെള്ളത്തിൽ കഴുകി നല്ല വെയിലിൽ ഉണക്കണം. ക്രമേണ ചൊറിച്ചിൽ, പുകച്ചിൽ, എരിച്ചിൽ ഇവകൾ മാറും. സോപ്പ് ഉപയോഗിക്കരുത്, ഇതോടൊപ്പം താഴെ പറയുന്ന പൊടി കൂടെ ശരീരത്തിൽ ബാധിച്ച ഭാഗത്തു തേച്ചു പിടിപ്പിക്കണം.
കരിംജീരക പൊടി
കരിംജീരകം, കാർകോകിലരി, ചെറുപയർ, മഞ്ഞൾ, രാമച്ചം ഇവകൾ സമ അളവ് എടുത്തു നല്ലവണ്ണം പൊടിച്ചു കുളിക്കുന്നതിനു മുൻപ് ഒരു പേസ്റ് മാതിരി ആക്കി ബാധിച്ച ഭാഗത്തു പുരട്ടി പത്തു മിനിറ്റു വെയിൽ കൊണ്ടതിനു ശേഷം കുളിക്കുക. സോപ്പ് ഉപയോഗിക്കരുത്. ചീയാക്കായ് പൊടി ഉപയോഗിച്ചു കുളിക്കുക. കുളിച്ചതിനു ശേഷം വെട്ടുപാല തൈലം പുരട്ടുക ആവശ്യമെങ്കിൽ. സോറിയാസിസ് ഭേദമാകും. ക്രമേണ തൊലി സ്വാഭാവിക നിറം ആകും. പക്ഷെ പഥ്യം കഠിനമായി പാലിക്കണം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB