പ്ലാനോ(ഡാളസ്): പ്ലാനോയില്‍ ഫെബ്രുവരി 17 തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി പ്ലാനോ പോലീസ് അറിയിച്ചു.
പ്ലാനോ ഐ.എസ്.ഡി.യിലെ രണ്ടു വിദ്യാര്‍ത്ഥികളും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബി.എം.ഡബല്‍യൂ കാര്‍ റോഡില്‍ നിന്നും തെന്നിമാറി മരത്തിലിടിച്ചു നെടുകെ പിളരുകയായിരുന്നു. മുന്‍ സീറ്റിലുണ്ടായിരുന്ന രണ്ടുപേരും യുവാന്‍ വാങ്ങ(18), യൂച്ചെന്‍ ജിന്‍(16), പിന്‍സീറ്റിലിരുന്നിരുന്ന ജിനു ചെനും(18) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
അതിവേഗതയായിരുന്നു അപകടത്തിനു കാരണമെന്ന് വിശ്വസിക്കുന്നതായി പ്ലാനോ പോലീസ് പറയുന്നു.
പ്ലാനോ സീനിയര്‍ ഹൈ, പ്ലാനോ വെസ്റ്റ് സീനിയര്‍ ഫൈ, മുന്‍ വിദ്യാര്‍ത്ഥി എന്നിവരുടെ ആകസ്മീക മരണം അദ്ധ്യാപകരേയും സഹപാഠികളേയും കണ്ണീരിലാഴ്ത്തി. കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഐ.എസ്.ഡി. അധികൃതര്‍ അറിയിച്ചു.
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…