ഡാളസ് : ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ പ്ലാനോ, ഫ്രിസ്‌ക്കൊ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ചൈന, ഇറാന്‍, ഇറ്റലി, സൗത്ത് കൊറിയ, ജപ്പാന്‍ ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം അമേരിക്കയില്‍ തിരിച്ചെത്തിയാല്‍ അടുത്ത 14 ദിവസത്തേക്ക് സ്ക്കൂളിലേക്ക് വരരുതെന്നും, വീട്ടില്‍ വിശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കൊറോണ വൈറസ് അതിരൂക്ഷമായി വ്യാപകമായിരിക്കുന്ന രാജ്യങ്ങളാണ് ചൈന ഉള്‍പ്പെടെയുള്ള ആ രാജ്യങ്ങള്‍.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നല്‍കിയ നിര്‍ദേശങ്ങളാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ അധികൃതരെ പ്രേരിപ്പിച്ചത്.
അദ്ധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ന്ഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്‍ക്കു രക്ഷാകര്‍ത്താക്കളുമായി ആലോചിച്ചു വേണ്ടതായ പരിഹാരം കണ്ടെത്തുമെന്നും അധികൃതര്‍ പറഞ്ഞു.
റ്റൈലനോള്‍ (Tylenol), അഡ് വില്‍ (ADVIL) തുടങ്ങിയ മരുന്നുകള്‍ കഴിക്കാതെ പനി മാറി എന്ന ഉറപ്പുവരുത്തിയതിന് ശേഷവും ഇരുപത്തിനാലു മണിക്കൂറില്‍ ഡയറിയ, വമിററിങ്ങ് എന്നിവ ഇല്ലെങ്കില്‍ മാത്രം സ്ക്കൂലിലേക്കു വരുന്നതിന് വിലക്കില്ലെന്നും തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 16 വരെ സ്പ്രിംഗ് അവധിയായിരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ പറഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…