Categories: Top News

സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 14 കവിഞ്ഞു

തിരുവനന്തപുരം:  സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ (Covid19) സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ 14 കവിഞ്ഞു. 

കൊറോണ ബാധയെതുടര്‍ന്ന്‍ കളമശ്ശേരിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

പക്ഷെ ഇറ്റലിയില്‍ നിന്നെത്തിയവരില്‍ നിന്നും രോഗം കൂടുതല്‍ പേര്‍ക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പത്തനംതിട്ടയില്‍ 7, എറണാകുളത്ത് 3, കോട്ടയത്ത് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ഇപ്പോഴത്തെ കണക്കുകള്‍. 

ഇന്നലെ എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 980 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 815 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. ബാക്കിയുള്ള ഫലങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

കേരളത്തില്‍ ഇപ്പോള്‍ 1495 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍ 259 പേര്‍ ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. കൊറോണയെ ശക്തമായി പ്രതിരോധിക്കുന്നതിന് കടുത്ത പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. 

സാംപിള്‍ പരിശോധനയ്ക്ക് തിരുവനന്തപുരത്തേയും കോഴിക്കോട്ടെയും മെഡിക്കല്‍ കോളേജുകള്‍ അനുമതി നല്‍കിയിട്ടുണ്ട്. വൈറസ് 14 പേരിലേയ്ക്ക് എത്തിയിട്ടുള്ള ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

കൂടാതെ വിദേശത്തുനിന്നും എത്തുന്നവര്‍ അധികൃതരെ അറിയിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിട്ടുണ്ട്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

15 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago