ടെക്‌സസ് : കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുഖവും മൂക്കും മറയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 1000 ഡോളര്‍ വരെ പിഴയോ ജയില്‍ ശിക്ഷയോ നല്‍കുന്നതിന് ടെക്‌സസിലെ സിറ്റികളിലൊന്നായ ലറിഡോ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. അഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവരും ഗ്രോസറി വാങ്ങുന്നതിനോ പബ്ലിക് വാഹനത്തില്‍ സഞ്ചരിക്കുന്നതിനോ യൂബറില്‍ യാത്ര ചെയ്യുമ്പോഴോ, നിര്‍ബന്ധമായും ഇവ രണ്ടും (മുഖവും മൂക്കും) മറച്ചിരിക്കണമെന്ന് വ്യവസ്ഥയാണ് സിറ്റി കൗണ്‍സില്‍ പാസാക്കിയിരിക്കുന്നത്.
അതോടെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സ്വന്തം വാഹനം ഓടിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്.അതോടൊപ്പം രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ സിറ്റിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതാണെന്നും സിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.
ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു പോലും അത്യാവശ്യത്തിന് മാസ്ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇതു എങ്ങനെ ലഭിക്കുമെന്നാണു പലരും ഉന്നയിക്കുന്നത്. അതിനു സിറ്റി നല്‍കിയ മറുപടി, വീട്ടില്‍ ഉണ്ടാക്കിയ തുണി കൊണ്ടുള്ള മാസ്ക്ക് ആണെങ്കിലും മുഖം മറച്ചിരിക്കണമെന്നോ നിര്‍ബന്ധമുള്ളൂ എന്നാണ്. മുഖം മറച്ചു പുറത്തിറങ്ങിയിരുന്നവരെ നേരത്തെ ജനം ഭയത്തോടെയാണ് വീക്ഷിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആ നിലപാടില്‍ തികച്ചും മാറ്റം വന്നിരിക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…