സാന്‍അന്റോണിയോ: സാന്‍അന്റോണിയോ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സീനിയര്‍ പാസ്റ്ററും, ടെലി ഇവാഞ്ചലിസ്റ്റുമായ ജോണ്‍ ഹേഗിക്ക് (80) കോവിഡ് 19 സ്ഥിരീകരിച്ചതായി ഒക്‌ടോബര്‍ നാലാം തീയതി ഞായറാഴ്ച ചര്‍ച്ചില്‍ നടന്ന ആരാധനാമധ്യേ മകനും, പാസ്റ്ററുമായ മാറ്റ് ഹേഗി അറിയിച്ചു. കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സ്ഥാപകനായ പിതാവ് ജോണ്‍ ഹേഗി വിശ്വാസസത്യങ്ങള്‍ക്കുവേണ്ടി എന്നും പോരാടിയിരുന്നതായും, രണ്ടു ദിവസം മുമ്പാണ് കോവിഡ് പോസിറ്റീവായതെന്നും മകന്‍ അറിയിച്ചു. 22,000 അംഗങ്ങളുള്ള ചര്‍ച്ചാണ് കോര്‍ണര്‍ സ്റ്റോണ്‍.
മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ കഴിയുന്ന സീനിയര്‍ പാസ്റ്ററുടെ ആരോഗ്യനില സാധാരണനിലയിലാണെന്നും, എല്ലാവരുടേയും പ്രാര്‍ത്ഥന ആവശ്യമാണെന്നും മാറ്റ് അറിയിച്ചു.
ഞായറാഴ്ച മെഗാ ചര്‍ച്ചില്‍ നടന്ന ആരാധനയില്‍ മാസ്ക് പോലും ധരിക്കാതെ കുട്ടികളും, സ്ത്രീകളും, മുതിര്‍ന്നവരും അടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. നാം ദൈവത്തിനുവേണ്ടിയാണ് വേല ചെയ്യുന്നത്, അവന്‍ രോഗസൗഖ്യദായകനാണ്, നമ്മുടെ ജീവിതത്തില്‍ ദൈവം ഒരു യാഥാര്‍ത്ഥ്യമാണ്- മാറ്റ് ഹാഗി കൂടിവന്ന വിശ്വാസി സമൂഹത്തോട് പറഞ്ഞു.
ജോണ്‍ ഹേഗി കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഷട്ട് ഡൗണിനെ വിമര്‍ശിക്കുകയും, സ്കൂളുകള്‍ അനിശ്ചിതമായി അടച്ചിടുന്നതിനെതിരേ കോടതിയില്‍ പരാതി കൊടുക്കുകയും ചെയ്തിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…