മാർച്ച് ഒന്നിനും ജൂലൈ 11 നും ഇടയിൽ വിസ കാലഹരണപ്പെട്ട എല്ലാ യുഎഇ നിവാസികളും ഒക്ടോബർ 11 നകം പുതുക്കണമെന്ന് യുഎഇ. ഇത്തരക്കാര്‍ നാല് ദിവസത്തിനുള്ളില്‍ രാജ്യംവിടുകയോ വിസ പുതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പിന്നീട് യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസ് ബാധിച്ചവരെ പിന്തുണച്ച് ജൂലൈയിൽ മന്ത്രിസഭ ജിസിസി പാസ്‌പോർട്ട് ഉടമകൾക്കും യുഎഇ നിവാസികൾക്കും വിസ, റെസിഡൻസി രേഖകൾ പുതുക്കുന്നതിന് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരുന്നു. വിമാന മാര്‍ഗങ്ങള്‍ ഇല്ലായതോടെ എങ്ങനെ നാടണയുമെന്ന് വിഷമിച്ചവർക്കു ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം.
ഈ മാസം 11ന് ശേഷവും മടങ്ങാത്ത താമസ വിസക്കാര്‍ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരുമെന്നും ആറ് മാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരുമെന്നും യുഎഇ അധികൃതര്‍ അറിയിച്ചു.
അതേസമയം, മാര്‍ച്ച് ഒന്നിന് മുന്‍പ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് നവംബര്‍ 17 വരെ രാജ്യത്ത് തുടരാം. ഇവര്‍ക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യമാണ് ലഭിക്കുക.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…