റോക്ക്വാള്‍ (ഡാളസ്): രണ്ടു ചെറിയ കുട്ടികളുമായി കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ മാതാവിനെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു യുവതികളെ വ്യാഴാഴ്ച ഡാലസ് പൊലീസ് അറസ്റ്റ് ചെയ്തു. റോക്ക്വാളിലുള്ള ലവ്സ് പാര്‍ക്കിംഗ് ലോട്ടിലായിരുന്ന സംഭവം.
രണ്ട് വയസ്സും ഏഴ്മാസവും പ്രായമുള്ള കുട്ടികളെ കാറില്‍ നിന്നും പുറത്തെടുത്ത് ഷോപിംഗ്കാര്‍ട്ടില്‍ വെക്കുകയായിരുന്നു. ഇതിനിടയില്‍ മറ്റൊരു കാറില്‍ എത്തിയ രണ്ട് യുവതികള്‍ കാറില്‍ നിന്നും ചാടിയിറങ്ങി കാറിന്റെ ട്രക്ക് തുറന്ന് അതിനോട് ഈ മാതാവിനെ ചേര്‍ത്തു നിര്‍ത്തി മറ്റൊരു യുവതി ഇവരുടെ മുഖത്തേക്ക് പെപ്പര്‍ സ്പ്രേ ചെയ്തു.
കയ്യിലുണ്ടായിരുന്നു വാലറ്റ് തട്ടിയെടുത്ത് ഇവരും അവര്‍ വന്ന നിസാന്‍ അള്‍ട്ടിമ കാറില്‍ കയറി രക്ഷപ്പെട്ടു. ഭാഗ്യം കൊണ്ടാണ് ഇവര്‍ കുട്ടികളുടെ മാതാവ് രക്ഷപ്പെട്ടതെന്ന് അക്രമണത്തിന് ഇരയായ സ്ത്രീയുടെ കുടുംബാംഗം അറിയിച്ചു. ഈ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതയായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
സംഭവത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. റോക്ക്വാന്‍ പൊലീസും ഡാലസ് പൊലീസും നടത്തിയ തിരച്ചലില്‍ അവരെ പിടികൂടുകയായിരുന്നു. പത്തൊമ്പതു വയസ്സുക്കാരിയ ഡോസന്‍, ഫിന്നി എന്നിവരെ വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…