ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ ഹവായിയില്‍ നിന്നുള്ള യുഎസ് ഹൗസ് പ്രതിനിധി തുള്‍സി ഗബാര്‍ഡ് ഹില്ലരി ക്ലിന്റനെതിരെ 50 മില്യന്‍ ഡോളറിന് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. റഷ്യയില്‍ നിന്നും വന്‍ പിന്തുണ നേടിയെടുത്ത ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് തുള്‍സി ഗബാര്‍ഡെന്ന് പേരെടുത്തു പറയാതെ പരസ്യമായി വിമര്‍ശിച്ചത് 2016 ല്‍ ഹില്ലരി ക്ലിന്റിനു പിന്തുണ നല്‍കാതെ അന്നത്തെ മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ബെര്‍ണി സാന്റേഴ്‌സിനെ എന്‍ഡോഴ്‌സ് ചെയ്തതിന്റെ വൈരാഗ്യമാണെന്ന് തുള്‍സി പറയുന്നു.
അടിസ്ഥാനരഹിതവും സത്യവുമല്ലാത്ത പ്രചരണം ഹില്ലരി നടത്തിയത് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് തുള്‍സി പറഞ്ഞു. ചെയ്തതും പറഞ്ഞതുമായ അസത്യങ്ങള്‍ക്ക് മാപ്പപേക്ഷിക്കുവാനും തുള്‍സി ഹില്ലരി തയ്യാറായിട്ടില്ലെന്ന് ന്യുയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത ലൊസ്യൂട്ടില്‍ പറയുന്നു.
എന്നാല്‍ ഇതു ശുദ്ധ മണ്ടത്തരമാണെന്ന് ക്ലിന്റന്‍ സ്‌പോക്ക്മാന്‍ നിക് മെറില്‍ പറഞ്ഞു. സമൂഹത്തില്‍ തനിക്ക് നല്ല പേര്‍ നിലനിര്‍ത്തുന്നതിന് ഈ ലൊസ്യൂട്ട് ഉപകരിക്കുമെന്ന് ഗബാര്‍ഡ് പറഞ്ഞു.
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…