ഡുവല്‍ കൗണ്ടി (ഫ്‌ളോറിഡ): റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടിപ്പിച്ച വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാന്‍ ഓടിച്ചു കയറ്റി. അവിടെ കൂടിയിരിക്കുന്നവര്‍ ചിതറി ഓടുകയും ടെന്റിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഡുവല്‍ കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.
ഫെബ്രുവരി 8 ശനി വൈകിട്ടായിരുന്നു സംഭവം. ഫ്‌ലോറിഡായില്‍ നിന്നുള്ള ഗ്രിഗറി വില്യം ലോയല്‍ടിം (27) എന്ന യുവാവാണ് വാന്‍ ക്യാപിലേക്ക് ഓടിച്ചു കയറ്റിയതെന്ന് ജാക്‌സണ്‍ വില്ല ഷെറിഫ് ഓഫിസ് അറിയിച്ചു.
ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍, പാര്‍ക്കിങ് ലോട്ടിന് സമീപം തകര്‍ന്ന നിലയിലായിരുന്നു.
ട്രംപിന്റെ പ്രധാന വര്‍ത്തകരെ ലക്ഷ്യമാക്കിയാണ് വാഹനം ഇടിച്ചു കയറ്റിയതെന്നും, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ഇയ്യാള്‍ക്കെതിരെ സസ്‌പെന്റ് ചെയ്ത ലൈസെന്‍സ് ഉപയോഗിക്കല്‍, മനപൂര്‍വ്വം അപകടം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഗ്രിഗറിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ പ്രസിഡന്റ് ട്രംപ് അപലപിച്ചു.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…