Categories: India

ഒരു രൂപയുടെ പുതിയ നോട്ട് ധനമന്ത്രാലയം ഉടനെ വിപണിയിലെത്തിക്കും

ഒരു രൂപയുടെ പുതിയ നോട്ട് ധനമന്ത്രാലയം ഉടനെ വിപണിയിലെത്തിക്കും. ഇ-ഗസറ്റില്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരു രൂപയുടെ നോട്ട് മാത്രം ധനമന്ത്രാലയമാണ് അച്ചടിച്ചെത്തിക്കുന്നത്.

‘ഇന്ത്യാ ഗവണ്‍മെന്റ്’ എന്നതിനു പകരം ‘ഭാരത സര്‍ക്കാര്‍’ എന്നാകും പുതിയ നോട്ടില്‍ അച്ചടിക്കുക. ധനമന്ത്രാലയം സെക്രട്ടറി അതാനു ചക്രവര്‍ത്തിയുടെ ദ്വിഭാഷാ ഒപ്പ് ഉണ്ടായിരിക്കും. ഒരൂ രൂപയുടെ പുതിയ നാണയ ചിഹ്നവും സത്യമേവ ജയതേ എന്ന ആലേഖനവുമുണ്ടാകും.പിങ്ക്, പച്ച നിറങ്ങള്‍ക്ക് മുന്‍തൂക്കമുള്ള നോട്ടിന് 9.7, 6.3 സെന്റീ മീറ്ററായിരിക്കും വലുപ്പം.ചതുരാകൃതിയാകും.

വലതു ഭാഗത്ത് താഴെയായിരിക്കും നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഇടത്തുനിന്ന് വലത്തോട്ട് അക്കങ്ങളുടെ വലുപ്പത്തില്‍ വര്‍ധനവുണ്ടാകും.
ആദ്യത്തെ മൂന്ന് അക്കങ്ങളും അക്ഷരങ്ങളും ഒരേ വലുപ്പത്തിലായിരിക്കും. രാജ്യത്തെ കാര്‍ഷിക മുന്നേറ്റത്തിന്റെ സൂചകമായി ധാന്യത്തിന്റെ രൂപം കൂടിച്ചേര്‍ന്നുള്ള രൂപകല്പനയിലായിരിക്കും രൂപയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ടാകുക.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

11 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

16 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

19 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

23 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

23 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago