Categories: India

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; എവിടെയും ലീഡ് നേടാനാവാതെ കോണ്‍ഗ്രസ്

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകള്‍ പിന്നിടിമ്പോള്‍ എവിടെയും ലീഡ് നേടാനാവാതെ കോണ്‍ഗ്രസ്. 70 സീറ്റുകളിലെവിടെയും നേരിയ മുന്നേറ്റം പോലും കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരിടത്ത് മാത്രം ഇടയ്ക്ക് ലീഡ് മെച്ചപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്നോട്ടുപോവുകയായിരുന്നു,

കോണ്‍ഗ്രസിന് എവിടെയും സീറ്റുറപ്പിക്കാനാവില്ലെന്നായിരുന്നു വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കിയിരുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് അത്ഭുതം സംഭവിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

മറ്റുള്ളവര്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സന്തോഷിക്കട്ടെ. വോട്ടെണ്ണല്‍ ദിവസം കോണ്‍ഗ്രസ് എല്ലാവരെയും അമ്പരപ്പിക്കുമെന്ന് എനിക്കുറപ്പാണ് എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ്മയുടെ പ്രതികരണം.

കോണ്‍ഗ്രസ് പത്ത് സീറ്റുകളില്‍ വിജയിക്കുമെന്ന പ്രതീക്ഷ മുതിര്‍ന്ന നേതാക്കളും പങ്കുവെച്ചിരുന്നു. അതേസമയം, ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സന്ദീപ് ദീക്ഷിത് അടക്കമുള്ളവരും അഭിപ്രായപ്പെട്ടിരുന്നു.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

12 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

17 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

19 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

24 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago