എല്‍പാസൊ (ടെക്‌സസ്) : 2019 ഓഗസ്റ്റ് 3ന് ടെക്‌സസ് എല്‍പാസോ വാള്‍ മാര്‍ട്ടില്‍ ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട ആന്‍ഡ്രെ – ജോര്‍ദാന്‍ ദമ്പതികളുടെ മകന്‍ പോള്‍ ഗില്‍ബര്‍ട്ടിന്റെ ഒന്നാം ജന്മദിനം എല്‍പാസോ കമ്മ്യൂണിറ്റി ആഘോഷമാക്കി.
മാതാപിതാക്കള്‍ കൊല്ലപ്പെടുമ്പോള്‍ വെറും രണ്ടുമാസം മാത്രം പ്രായമുണ്ടായിരുന്ന പോള്‍ ഗ്രാന്റ് പേരന്റ്‌സിന്റെ കൂടെയാണ് കഴിയുന്നത്.
മാതാപിതാക്കള്‍ ജീവിച്ചിരുന്നുവെങ്കില്‍ നടത്തുമായിരുന്ന ജന്മദിനാഘോഷത്തേക്കാള്‍ അതിഗംഭീരമായിട്ടാണ് കുടുംബാംഗങ്ങളും സ്‌നേഹിതരും മേയ് 23 ശനിയാഴ്ച ആഘോഷിച്ചത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ടുവെങ്കിലും സമൂഹം ഒറ്റകെട്ടായി കുട്ടിയുടെ പുറകില്‍ ഉണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു ജന്മദിനാഘോഷം.
മനോഹരമായി അലങ്കരിച്ച മോട്ടോര്‍ ബൈക്കുകളും നൂറു കണക്കിനാളുകളുമാണ് ജന്മദിനാഘോഷ പരേഡില്‍ പങ്കെടുത്തത്. വാള്‍ മാര്‍ട്ടില്‍ വെടിവയ്പു നടത്തിയ അക്രമിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ അമ്മ ജോര്‍ദാന്‍ കുട്ടിക്കു ചുറ്റും വലയം ചേര്‍ത്തു. ലക്ഷ്യബോധമില്ലാതെ വെടിയുണ്ടകള്‍ പായിച്ചു മുന്നോട്ടു നീങ്ങിയ അക്രമി ജോര്‍ദാന് നേരെ തോക്കു ചൂണ്ടുന്നതു കണ്ട് ജോര്‍ദാന്റെ ഭര്‍ത്താവും കുട്ടിയുടെ പിതാവുമായ ആന്‍ഡ്രെ, ജോര്‍ദാനും അക്രമിക്കുമിടയില്‍ ചാടി വീണു.
പക്ഷേ അക്രമിയുടെ തോക്കില്‍ നിന്നും പാഞ്ഞു വന്ന വെടിയുണ്ട ആന്‍ഡ്രെയുടെ ശരീരത്തിലൂടെ തുളച്ചുകയറി പുറത്തിറങ്ങി. ജോര്‍ദാന്റെ ശരീരത്തിലും പതിച്ചു. ഇരുവരുടേയും ജീവന്‍ വെടിയുണ്ട കവര്‍ന്നു. 23 പേരാണ് ആ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. പ്രതി പാട്രിക് ക്രൂസിസ് ഹേറ്റ് ക്രൈംസ് ഉള്‍പ്പെടെ 98 ചാര്‍ജുകള്‍ ചുമത്തപ്പെട്ടു ശിക്ഷ കാത്തു കഴിയുകയാണ്.
വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. Ronayne's ഫ്യൂണറൽ ഹോമിൽ (75 Lower Patrick…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…