ഷിക്കാഗോ: മുന്‍ ഡാലസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) ഷിക്കാഗോ സിറ്റി പോലീസ് മേധാവിയായി മേയര്‍ ലോറി ലൈറ്റ്ഫുട്ട് നോമിനേറ്റ് ചെയ്തതിന് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. ഒരാഴ്ച മുമ്പായിരുന്നു ബ്രൗണിനെ മേയര്‍ നിര്‍ദേശിച്ചത്. ഏപ്രില്‍ 22 ബുധനാഴ്ച ചേര്‍ന്ന സിറ്റി കൗണ്‍സില്‍ ഐക്യകണ്‌ഠേനെയാണ് ബ്രൗണിന്റെ നിയമനം അംഗീകരിച്ചത്.
ഷിക്കാഗോ പൊലീസ് മാധാവിയായിരുന്ന എഡ്ഡി ജോണ്‍സനെ കഴിഞ്ഞ ഡിസംബറില്‍ മേയര്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. മേയറിനോട് നുണ പറഞ്ഞുവെന്നാരോപിച്ചായിരുന്നു പിരിച്ചു വിടല്‍.
ഷിക്കാഗോ സിറ്റിയുടെ 63–ാമത്തെ പൊലീസ് മേധാവിയാണ് ബ്രൗണ്‍. ഷിക്കാഗോയിലെ ജനങ്ങള്‍ക്ക് അഭിമാനകരമായ രീതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയെന്നു.
നിയമനത്തിനു ശേഷം ബ്രൗണ്‍ അറിയിച്ചു. 2010 മുതല്‍ 2016 വരെ ഡാലസ് പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ച ബ്രൗണിന്റെ അനുഭവ സമ്പത്തു ഷിക്കാഗോ സിറ്റിക്ക് മുതല്‍ കൂട്ടാകുമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സിറ്റികളില്‍ െ്രെകം റേറ്റ് കൂടുതലുള്ള ഷിക്കാഗോയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ് ഡേവിസ് ബ്രൗണിനുള്ള വെല്ലുവിളി.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…