കലിഫോര്‍ണിയ: ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പായ ജൊ ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യത കലിഫോര്‍!ണിയായില്‍ നിന്നുള്ള സെനറ്റര്‍ കമല ഹാരിസാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
ഹാരിസിന്‍റെ പൊളിറ്റിക്കല്‍ സ്കില്‍സും ദേശീയ സംസ്ഥാന തലങ്ങളില്‍ പരിചയ സമ്പന്നമായ രാഷ്ട്രീയ നേതാവെന്ന നിലയിലും പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി നല്ല പ്രകടനം കാഴ്ചവയ്ക്കുവാന്‍ കഴിഞ്ഞു എന്നതുമാണ് ഹാരിസിന് അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നത്. ഏഷ്യന്‍ ഇന്ത്യന്‍ അമേരിക്കന്‍ വോട്ടുകളും ലക്ഷ്യമിടുന്നുണ്ട്.
77 വയസുള്ള ജൊബൈഡന് പ്രായം കുറഞ്ഞ ഊര്‍ജ്ജസ്വലയായ വൈസ് പ്രസിഡന്‍റിനെയാണ് കണ്ടെത്തേണ്ടത് എന്നതിനാല്‍ എലിസബത്ത് വാറന്‍റെ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. ഇന്ത്യന്‍ വംശജയും കലിഫോര്‍ണിയ സ്റ്റേറ്റ് അറ്റോര്‍ണി ജനറലുമായിരുന്ന കമലയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതീക്ഷക്കുവകയുണ്ടെന്നും ഡമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം വിശ്വാസിക്കുന്നു.
കലിഫോര്‍ണിയ സംസ്ഥാനത്ത് ബ്ലാക്ക് വോട്ടര്‍മാരാണ് ജയപരാജയങ്ങള്‍ നിര്‍ണയിക്കുക എന്നതിനാല്‍ കമലക്കു സ്വാധീനിക്കുവാന്‍ കഴിഞ്ഞാല്‍ ഇവരുടെ പിന്തുണ ബൈഡനു കരുത്തേകുമെന്നും വിശ്വസിക്കപ്പെടുന്നു.
ബൈഡനു ചുറ്റും ഉരുണ്ടുകൂടിയിരിക്കുന്ന ലൈംഗീകാപവാദം നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…