അറ്റ്‌ലാന്റാ: സ്റ്റേ അറ്റ് ഹോം നിലവിലുള്ളതിനാല്‍ പുറത്തിറങ്ങിപ്പോകരുതെന്ന മാതാപിതാക്കളുടെ വിലക്ക് ലംഘിച്ചു പുറത്തുപോയി തിരികെ വന്ന മകനുമായി വളര്‍ത്തച്ഛന്‍ തര്‍ക്കിക്കുകയും തുടര്‍ന്നു തോക്ക് എടുത്തു നിറയൊഴിക്കുകയും ചെയ്തു. നിരവധി തവണ വെടിയേറ്റ പതിനാറുകാരനായ മകന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഏപ്രില്‍ 22-നു ബുധനാഴ്ചയായിരുന്നു സംഭവം.
റോബര്‍ട്ട് എന്ന പതിനാറുകാരനാണ് മാതാപിതാക്കള്‍ പറഞ്ഞ് അനുസരിക്കാതെ പുറത്തിറങ്ങിയത്. രാത്രി വൈകി വീടിനു മുന്നിലെത്തിയ റോബര്‍ട്ട് വാതില്‍ ബലംപ്രയോഗിച്ച് തുറക്കുന്നതിനു ശ്രമിച്ചു. തുടര്‍ന്നു വീട്ടിലുണ്ടായിരുന്ന വളര്‍ത്തച്ഛന്‍ ബെര്‍ണി ഹാര്‍ഗ്രോസുമായി ബലപ്രയോഗം നടന്നു. ഇതിനിടയിലാണ് വളര്‍ത്തച്ഛന്‍ റോബര്‍ട്ടിനു നേരേ നിരവധി തവണ നിറയൊഴിച്ചത്.
സംഭവത്തില്‍ വളര്‍ച്ഛനെ കൊലപാതക കുറ്റം ചുമത്തി ഏപ്രില്‍ 23-നു ഫള്‍ട്ടന്‍ കൗണ്ടി ജയിലിലടച്ചു. മാതാവിനെതിരേ കേസ് എടുത്തിട്ടില്ല.
മാതാപിതാക്കളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിനു കുട്ടികള്‍ വിമുഖത കാണിക്കരുതെന്നും, അവര്‍ കൊവിഡിന്റെ ഗൗരവം മനസിലാക്കാതെ പൊതു സ്ഥലങ്ങളില്‍ ലോക്കല്‍ ഗവണ്‍മെന്റുകളുടേയും, സിസിഡിയുടെയോ വിലക്കുകള്‍ ലംഘിച്ച് സഞ്ചരിക്കുന്നതായും നിരവധി പരാതികളുണ്ട്. കൊവിഡിനെ പ്രതിരോധിക്കുന്നതിനായി നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും അറ്റ്‌ലാന്റാ പോലീസ് വക്താവ് സ്റ്റീവ് എവറി അഭ്യര്‍ഥിച്ചു.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…