അര്‍ബാന (ഇല്ലിനോയ്): സെന്‍ട്രല്‍ ഇല്ലിനോയ്‌സില്‍ നിന്നുള്ള 13 വയസുകാരന് കാര്‍ മോഷണ കേസില്‍ 7 വര്‍ഷത്തെ ജുവനൈല്‍ ജയില്‍ ശിക്ഷ വിധിച്ചു. ഓഗസ്റ്റില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പതിമൂന്നുകാരന് ശിക്ഷ വിധിച്ചത് നവംബര്‍ 18-നായിരുന്നു. ഒരവസരം കൂടി നല്‍കണമെന്ന പ്രതിയുടെ അപേക്ഷ ചാംപ്യാന്‍ കൗണ്ടി ജഡ്ജി അംഗീകരിച്ചില്ല.
ഈവര്‍ഷം ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളില്‍ അഞ്ച് വാഹനങ്ങളാണ് ഈ കുട്ടി മോഷ്ടിച്ചത്. ആദ്യ വാഹന മോഷണത്തിനുശേഷം ഡൈവേര്‍ഷന്‍ പ്രോഗ്രാമിന്റെ ജുവനൈല്‍ ജസ്റ്റീസ് സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും വീണ്ടും മറ്റൊരു മോഷണത്തില്‍ അറസ്റ്റ് ചെയ്തു.
ഓഗസ്റ്റില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ആംഗിള്‍ മോണിറ്റര്‍ ധരിച്ച് ഹോം ഡിറ്റന്‍ഷനില്‍ കഴിയുന്നതിനിടയിലും വീണ്ടും മറ്റൊരു വാഹന കേസില്‍ അറസ്റ്റ് ചെയ്തു. സെപ്റ്റംബറില്‍ രണ്ട് വാഹനം മോഷ്ടിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ജയിലിലടയ്ക്കാതെ വീണ്ടും ഹോം ഡിറ്റന്‍ഷനില്‍ വിടുകയായിരുന്നു. ഈ സമയത്ത് അഞ്ചാമത്തെ വാഹനംകൂടി ഒക്‌ടോബറില്‍ മോഷ്ടിച്ചു. നന്നാകാന്‍ പല അവസരങ്ങള്‍ നല്‍കിയെങ്കിലും, അവസരം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രൊബേഷന്‍ നല്‍കണമെന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടുവെങ്കിലും, സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുവെങ്കിലും, തെറ്റുകള്‍ക്ക് ശിക്ഷ നല്‍കണമെന്നുംകോടതി വിധിച്ചു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…