ഡ്രിഫ്റ്റ്വുഡ് (ടെക്സാസ്):ഡ്രിഫ്റ്റ്വുഡിൽ ഒരു കൗമാരക്കാരിയെ കൗമാരക്കാൻ വെടിവച്ചുകൊന്നു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള ആൺകുട്ടിയെ ഡെപ്യൂട്ടികൾ അറസ്റ്റ് ചെയ്തതായി ഷെരീഫ് ഓഫീസ് അറിയിച്ചു.
ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ, ഡ്രിഫ്റ്റ്വുഡിലെ കന്ന ലില്ലി സർക്കിളിലുള്ള ഒരു വീട്ടിൽ സംശയാസ്പദമായ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഫോൺ സന്ദേശം ലഭിച്ചതായും തുടർന്നു ഡെപ്യൂട്ടികൾ അവിടെ എത്തിച്ചേർന്നതായും ഹേസ് കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നു.
ഡെപ്യൂട്ടികൾ എത്തിയപ്പോൾ, 14 വയസ്സുള്ള ഒരു ആൺകുട്ടി ഒരു കൗമാരക്കാരിയെ വെടിവച്ച് കൊന്നതായി അവർ കണ്ടെത്തി. കൗമാരക്കാരായ ഇരുവരും വീട്ടിൽ താമസിച്ചിരുന്നതായി ഹേസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.ആൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ഹെയ്‌സ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ
സെന്ററിലേക്ക് കൊണ്ടുപോയി.
ജനുവരി 29 ന്, ട്രാവിസ് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് പോസ്റ്റ്‌മോർട്ടം നടത്തി,മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ socid@hayscountytx.gov എന്ന ഇമെയിൽ വിലാസത്തിൽ അന്വേഷകരെ ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…