America

ബഫല്ലോയിൽ 10 പേരെ കൂട്ടക്കൊല ചെയ്ത 19കാരന് പരോളില്ലാതെ ജീവപര്യന്തം തടവ് -പി. പി ചെറിയാൻ

ന്യൂയോര്‍ക്ക്: ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പത്ത് ആഫ്രോ അമേരിക്കന്‍ വംശജരെ വെടിവച്ചുകൊന്ന കേസില്‍ വെള്ളക്കാരനായ പ്രതിക്കു  പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു.19 വയസുകാരനായ പെയ്ടണ്‍ ജെന്‍ഡ്രൊനാണ് ബുധനാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്.2022 മേയില്‍ ബഫലോയിലുള്ള ടോപ്സ് ഫ്രണ്ട്‌ലി സൂപ്പര്‍മാര്‍ക്കറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെന്‍സില്‍വേനിയ സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള കോണ്‍ക്ലിനില്‍ താമസിക്കുന്ന ജെന്‍ഡ്രൊന്‍ അവിടെ നിന്നു 320 കിലോമീറ്റര്‍ ദൂരം വാഹനമോടിച്ചെത്തിയായിരുന്നു ബഫലോയില്‍ വെടിവയ്പ്പ്  നടത്തിയത്.

വെടിയുണ്ടയേല്‍ക്കാതിരിക്കാനുള്ള കവചവുമണിഞ്ഞ് പട്ടാള വേഷത്തിലെത്തിയ ജെന്‍ഡ്രൊന്‍ ഹെ‍ല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ വഴി ആക്രമണം സമൂഹമാധ്യമത്തില്‍ ലൈവ് സ്ട്രീം ചെയ്യുന്നുമുണ്ടായിരുന്നു.രണ്ടു മിനിറ്റ് ആയപ്പോഴേയ്ക്കും പ്ലാറ്റ്ഫോമായ “ട്വിച്ച്‌’ ഇടപെട്ടു സ്ട്രീമിങ് നിര്‍ത്തി.ജെന്‍ഡ്രൊന്‍റെ വെടിയേറ്റ 13 പേരില്‍ രണ്ടു പേരൊഴിച്ച്‌ ബാക്കിയെല്ലാം ആഫ്രോ അമേരിക്കന്‍ വംശജരായിരുന്നു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

13 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

20 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago