America

പോലീസ് കസ്റ്റഡിമരണം 24 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം; ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഒത്തുതീര്‍പ്പ് – പി. പി. ചെറിയാൻ

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചയാളുടെ കൂടുംബവുമായി സംസ്ഥാനം ഒത്തുതീര്‍പ്പിലെത്തി.സംസ്ഥാന ഹൈവേ പട്രോളിംഗ് ഓഫീസര്‍മാരുടെ നിയന്ത്രണത്തിനിടയില്‍ മരിച്ച എഡ്വേര്‍ഡ് ബ്രോണ്‍സ്റ്റീന്റെ കുടുംബവുമായാണ് സംസ്ഥാനം 24 മില്യണ്‍ ഡോളറിന്റെ ചരിത്രപരമായ ഒത്തുതീര്‍പ്പിലെത്തിയത്.പോലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തിന് കാലിഫോർണിയ 24 മില്യൺ ഡോളർ പൗരാവകാശ സെറ്റിൽമെന്റ് നൽകുമെന്ന് അഭിഭാഷകർ ബുധനാഴ്ച വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

2020 മാര്‍ച്ച് 31-ന് മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തെത്തുടര്‍ന്നാണ് പൊലീസ് ബ്രോണ്‍സ്റ്റീണിനെ കസ്റ്റഡിയിലെടുത്തത്. രക്തപരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ നിലത്ത് പിടിച്ചുകിടത്തി മര്‍ദ്ദിച്ചിരുന്നു.സംഭവത്തിന്റെ ഏകദേശം 18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നിരുന്നു. ബോധം നഷ്ടപ്പെടുന്നതിന് മുമ്പ് ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല’ എന്ന് ബ്രോണ്‍സ്‌റ്റൈന്‍ ഉദ്യോഗസ്ഥരോട് പറയുന്നത് കേള്‍ക്കാം. സംഭവം നടന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

കുത്തിവെപ്പിനെ  ഭയമുള്ള ബ്രോണ്‍സ്റ്റീണിന് സൂചി ഭയമായിരുന്നുവെന്ന് കുടുംബം പറയുന്നു. സൂചിയോടുള്ള പേടി കാരണമാണ് രക്തപരിശോധനയ്ക്ക് വിധേയനാകാന്‍ ആദ്യം വിസമ്മതിച്ചെന്നും കുടുംബം പറയുന്നു. ഉദ്യോഗസ്ഥര്‍ ബ്രോണ്‍സ്റ്റീണിനെ നിലത്ത് തളച്ചിടുമ്പോള്‍ ”ഞാന്‍ അത് മനസ്സോടെ ചെയ്യാം. ഞാന്‍ അത്  ചെയ്യും, ഞാന്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് ബ്രോണ്‍സ്‌റ്റൈന്‍ കരഞ്ഞു പറയുന്നത് കേള്‍ക്കാം.എന്നാല്‍’ഇത് വളരെ വൈകിപ്പോയെന്ന് ഒരു ഉദ്യോഗസ്ഥന്‍ മറുപടിയായി പറയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.  ബ്രോണ്‍സ്‌റ്റൈണിന്റെ ചലനം അവസാനിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് സിപിആര്‍ നല്‍കാനും വൈകിയിരുന്നു. 
അപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ഒടുവില്‍ ലോസ് ഏഞ്ചല്‍സ് കൗണ്ടി കോറോണര്‍ കടുത്ത മെത്താംഫെറ്റാമൈന്‍ ലഹരി മൂലം ബ്രോണ്‍സ്‌റ്റൈന്‍ മരിച്ചതായി പ്രഖ്യാപച്ചു.

ചൊവ്വാഴ്ചത്തെ സെറ്റില്‍മെന്റ്  കാലിഫോര്‍ണിയ സംസ്ഥാനം അംഗീകരിച്ച ഏറ്റവും വലിയ പൗരാവകാശ സെറ്റില്‍മെന്റാണെന്ന് ബ്രോണ്‍സ്റ്റീന്റെ കുടുംബത്തിന്റെ അഭിഭാഷകയായ ആനി ഡെല്ല ഡോണ പറയുന്നു. ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കുടുംബവുമായി മിനിയാപൊളിസ് നഗരം നടത്തിയ ഒത്തുതീര്‍പ്പിന് ശേഷം യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഒത്തുതീര്‍പ്പാണിത് .

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

5 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

20 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

22 hours ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

24 hours ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു

ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…

2 days ago