നാഷ്‌വില്ല (ടെന്നിസ്സി) : ഗര്‍ഭച്ഛിദ്രത്തിന് മാതാവ് തയാറാണെങ്കിലും, പിതാവിന് ഗര്‍ഭചിദ്രത്തിനെതിരെ വീറ്റോ അധികാരം നല്‍കുന്ന ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ടെന്നിസ്സി നിയമനിര്‍മാണ സഭയില്‍ അവതരിപ്പിച്ചു. സ്റ്റേറ്റ് സെനറ്റര്‍മാരായ മാര്‍ക്ക് പോഡി, ജെറി സെക്ലറ്റന്‍ എന്നിവരാണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റില്‍ പോഡിയും, ടെന്നിസ്സി ഹൗസില്‍ സെക്‌സറ്റനും ബില്‍ അവതരിപ്പിക്കും.
തന്നാല്‍ ഉല്പാദിതമായ ഭ്രൂണത്തെ മാതാവ് ഗര്‍ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കോടതിയില്‍ പെറ്റീഷന്‍ നല്‍കുന്നതിനും, മാതാവിനെ അതില്‍ നിന്നും വിലക്കുന്നതിനുമുള്ള വകുപ്പുകളാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്.കോടതി വിധി ലംഘിക്കുന്ന മാതാവിനെതിരെ സിവില്‍ ക്രിമിനല്‍ കേസുകള്‍ ചാര്‍ജ്ജ് ചെയ്തു ശിക്ഷിക്കുന്നതിനുള്ള നിയമങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
2021 ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ബില്‍ പാസ്സാക്കിയെടുക്കുക എന്നതാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ ലക്ഷ്യം.
സ്ത്രീയുടെ ശരീരത്തിന്റെ അവകാശം അവര്‍ക്കു മാത്രമാണെന്നാണ് ഇതിനെതിരെ പ്രതികരിച്ച ഡമോക്രാറ്റിക് സെനറ്റര്‍ ബ്രണ്ട. ഗില്‍മോര്‍ അഭിപ്രായപ്പെട്ടത്.
By പി.പി. ചെറിയാന്‍
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…