America

ആവേശത്തിരയിളക്കി കൊമ്പ് കോർത്ത് മൂന്ന് മുന്നണികളും! ഹൂസ്റ്റണിൽ നടന്ന അങ്കത്തട്ട്@അമേരിക്ക ജനശ്രദ്ധ പിടിച്ചു പറ്റി

ഹൂസ്റ്റൺ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച ‘അങ്കത്തട്ട് @അമേരിക്ക’ രാഷ്ട്രീയ സംവാദം പ്രവാസി മലയാളികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (MAGH), ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററും സംയുക്തമായി സ്റ്റാഫോർഡിലെ കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌ ആവേശവുമായിട്ടാണ് ഹൂസ്റ്റണിൽ ചൂടേറിയ ഇലക്ഷൻ ഡിബേറ്റ് നടന്നത്.

അമേരിക്കയിലിരുന്നു ടിവി സ്‌ക്രീനുകളിൽ കാണുന്ന ഇലെക്ഷൻ ഡിബേറ്റുകളെയൊക്കെ വെല്ലുന്ന വാഗ്വാദങ്ങളും ചോദ്യോത്തരങ്ങളുമാണ് 3 മണിക്കൂർ നീണ്ടു നിന്ന അങ്കത്തട്ടിനെ വേറിട്ടതാക്ക്കി മാറ്റിയത്.

മാർച്ച് 29 നു ഞായറാഴ്ച വൈകുന്നേരം മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ വൈകുന്നേരം 6 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ- അമേരിക്കൻ ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ഡിബേറ്റിനു IPCNA ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ഫിന്നി രാജു സ്വാഗതം ആശംസിച്ചു. തുടർന്ന് MAGH പ്രസിഡന്റ് റോയ് മാത്യു ആമുഖ പ്രസംഗം നടത്തി.

ഫോട്ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേലിന്റെ സന്ദേശത്തിനു ശേഷം മലയാള സിനിമാ സംവിധായകനും മാധ്യമ പ്രവർത്തകനുമായ ബൈജു കൊട്ടാരക്കര ഡിബെറ്റ് ഉത്ഘാടനം ചെയ്തു.

മാധ്യമ പ്രവർത്തകനായ സജി പുല്ലാട് ഹൂസ്റ്റണിലെ മികവുറ്റ എംസിമാരായ ഡോ.റെയ്‌ന റോക്ക്, ഡോ.സുബിൻ ബാലകൃഷ്‌ണൻ എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ അജു വാരിക്കാടിനെ അങ്കത്തട്ടിന്റെ മോഡറേറ്ററായി വേദിയിലേക്ക് ക്ഷണിച്ചു.

തുടർന്ന് മൂന്നു മുന്നണികളുടെ വക്താക്കളെ സംവാദ വേദിയിലേക്ക് ക്ഷണിച്ചു.

വിദ്യാർത്ഥി യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ കൂടി വളർന്ന് അമേരിക്കയിലും പഴയ ആവേശം ഒട്ടും കൈവിടാതെ രാഷ്ട്രീയ പ്രവർത്തനമേഖലകളിൽ ശ്രദ്ധേയ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കരുത്തരായ മൂന്ന് മുന്നണി നേതാക്കളായ, അമേരിക്കയിലെ സാമൂഹ്യ സാമൂഹ്യ മാധ്യമ രംഗത്തെ നിറ സാന്നിദ്ധ്യങ്ങളായ ജീമോൻ റാന്നി (യുഡിഎഫ്) അക്കു കോശി (എൽഡിഎഫ്) ഹരി ശിവരാമൻ (എൻഡിഎ) എന്നിവർ വക്താക്കളായി പൊരിഞ്ഞ രാഷ്‌ടീയ സംവാദത്തിനു തിരി കൊളുത്തി.

മോഡറേറ്ററിന്റെ മൂർച്ചയേറിയ ചോദ്യങ്ങൾക്കു മുമ്പിൽ പതറാതെ മികച്ച രാഷ്രീയ നേതാക്കളെ പോലെ കിടിലൻ മറുപടികൾ നൽകി മുന്നേറി കൊണ്ടിരുന്നപ്പോൾ നേതാക്കൾക്കു കട്ട സപ്പോർട്ടുമായി മുന്നണി പാനലിസ്റ്റുകളും ചർച്ചകൾക്ക് ചൂടും എരിവും നൽകി.പരസ്പരം കൊണ്ടും കൊടുത്തുമുള്ള സംവാദം, ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടികൾ, ആരോപണ പ്രത്യാരോപണങ്ങൾ, സദസ്സിനോടും നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ആകെ കലുഷിത അന്തരീക്ഷം എന്ന് തോന്നിച്ചുവെങ്കിലും പരിമിതികൾകുള്ളി നിന്ന് കൊണ്ട് അങ്കത്തട്ടിന് ഒരു ചരിത്ര സംഭവമാക്കി മാറ്റാൻ സംഘാടകർക്ക്‌ കഴിഞ്ഞു.

യുഡിഎഫിനെ പ്രതിനിധീകരിച്ചു തോമസ് ഒലിയാംകുന്നേൽ, ജോമോൻ ഇടയാടി, ജസ്റ്റിൻ ജേക്കബ്, സന്തോഷ് ഐപ്, ഡാനിയേൽ ചാക്കോ എന്നിവർ പാനലിൽ അണിനിരന്നപ്പോൾ അരവിന്ദ് അശോക്, സന്തോഷ് ദാസ്, ബാബു മുല്ലശ്ശേരി, ശ്യാംജിത് ജയദേവൻ, അജി ജോസഫ് കണ്ണമ്പാടം എന്നിവർ എൽഡിഎഫിനെയും രമാ പിള്ള, ജ്യോതിഷ്, സുനിൽ നായർ, രാജേഷ് നായർ, ഉണ്ണികൃഷ്ണൻ എന്നിവർ എൻഡിഎയും പ്രധിനിധീകരിച്ചു സംവാദത്തെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.

ഏപ്രിൽ 9 നു നടക്കുന്ന വോട്ടെടുപ്പിൽ വികസന പദ്ധതികളുമായി മുന്നേറുന്ന സർക്കാർ മൂന്നാം പ്രാവശ്യവും അധികാരത്തിലെത്തുമെന്നു എൽഡിഎഫ് വാദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ധാർഷ്ട്യഭരണത്തിന് അറുതി കുറിയ്ക്കുമെന്ന് യുഡിഎഫും വാദിച്ചപ്പോൾ ഈ പ്രാവശ്യം ഒരു നിർണായക ശക്തിയാകാൻ എൻഡിഎ (ബിജെപി) യ്ക്ക് സാധിക്കുമെന്നു പ്രത്യാശിക്കുന്നതായി അവരും വധിച്ചു സമർത്ഥിച്ചു.

ഈ സംവാദത്തിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഹൂസ്റ്റണിൽ വലിയ പ്രതികരണ മാണ് ലഭിച്ചത്. മാഗ് ഓഡിറ്റോറിയമ നിറഞ്ഞു കവിഞ്ഞപ്പോൾ ആയിരക്കണക്കിന് ആളുകൾ ലൈവ് സംപ്രേക്ഷണത്തിൽ കൂടി ഡിബേറ്റ് ആസ്വദിച്ചു.

ഇൻഡ്യ ഗേറ്റ് ഗ്രോസ്‌ഴ്‌സ്‌ ബേക്കേഴ്‌സ് റെസ്റ്റോറന്റ് (ഗ്രാൻഡ് സ്പോൺസർ) , ജെ .ഡബ്ലിയു വർഗീസ് ( പ്രോംപ്റ്റ് റിയാൽറ്റി ആൻഡ് മോർട്ട്ഗേജ്) ഉമ്മൻ തോമസ് (റോയൽ ട്രാവൽ ആൻഡ് ടൂർസ് ) ജീമോൻ റാന്നി (TWFG ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ് ) എന്നിവരായിരുന്നു ഇവന്റ് സ്‌പോൺസർമാർ.

മാഗ്‌ സെക്രട്ടറി വിനോദ് ചെറിയാൻ നന്ദി അറിയിച്ചു.

ജോർജ്‌ പോൾ (ഫ്ളവർസ് ടിവി) മോട്ടി മാത്യു (കൈരളി ടിവി) ഹാർവെസ്റ്റ് ടിവി, പ്രവാസി ചാനൽ, സൈമൺ വളാച്ചേരിൽ (നേർകാഴ്ച ന്യൂസ് ), ഇമലയാളി, NRI റിപ്പോർട്ടർ, ദക്ഷിൻ റേഡിയോ, ആശ റേഡിയോ തുടങ്ങിയ ദൃശ്യ മാധ്യമ രംഗത്തെ പ്രമുഖർ സംവാദത്തിന് മികച്ച പിന്തുണ നൽകി. ഷിനു എബ്രഹാം സൗണ്ട് സ് സിസ്റ്റം നിയന്ത്രിച്ചു .

MAGH ബോർഡ് ഓഫ് ഡയറക്ടർസ് അംഗങ്ങളായ റോയ് മാത്യു, വിനോദ് ചെറിയാൻ, സുനിൽ തങ്കപ്പൻ, ഷിനു എബ്രഹാം, ജീവൻ സൈമൺ, സന്തോഷ് ആറ്റുപുറം,അനില സന്ദീപ്, ഡോ.സുബിൻ ബാലകൃഷ്ണൻ, അമ്പിളി ആന്റണി, ജിൻസ് മാത്യു, സാജൻ ജോൺ, ഡെന്നിസ് മാത്യു, ബിജു ശിവൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോജി ജോസഫ്, അംഗം എസ് .കെ.ചെറിയാൻ, IPCNA നാഷണൽ സെക്രട്ടറി അനിൽ ആറന്മുള, ചാപ്റ്റർ ഭാരവാഹികളായ ഫിന്നി രാജു, ജീമോൻ റാന്നി, വിജു വർഗീസ്, മോട്ടി മാത്യു, സജി പുല്ലാട്, സൈമൺ വളാച്ചേരിൽ, ഡോ. റെയ്‌ന റോക്ക്, ജിജു കുളങ്ങര, അജു വാരിക്കാട്, ആൻസി ശാമുവേൽ, ജോർജ്‌ പോൾ, ജെ.ഡബ്ളിയു.വർഗീസ് തുടങ്ങിയവരുടെ സാന്നിധ്യ സഹകരണം ഡിബെറ്റിന്റെ വൻ വിജയത്തിന് സഹായിച്ചു.

ഡിബേറ്റിനു ശേഷം വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു

അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…

7 hours ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…

7 hours ago

അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജന് വധശിക്ഷ

ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…

7 hours ago

മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; ക്രൂരയായ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…

9 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

9 hours ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

1 day ago