ന്യൂയോര്‍ക്ക്: കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡറുകള്‍ കൂടിയെന്ന് ആമസോണ്‍. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാലാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടിയിരിക്കുന്നത്.
ഇത്രയും ഓര്‍ഡറുകള്‍ വീട്ടിലെത്തിക്കാന്‍ വേണ്ടി യു.എസില്‍ തങ്ങള്‍ക്ക് ഒരു ലക്ഷം ജീവനക്കാരെ ആവശ്യമാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.
ഒപ്പം ഒരു മണിക്കൂര്‍ നേരത്തേക്ക് 2 ഡോളര്‍ ശമ്പളം കൂട്ടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. യു.എസിനു പുറമെ യു.കെയിലെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും ജീവനക്കാര്‍ക്കും വേതന വര്‍ധനവ് ഉണ്ടാവും. 15 ഡോളറാണ് ഒരു മണിക്കൂര്‍ ജോലിക്ക് ആമസോണ്‍ നിലവില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
‘ആവശ്യക്കാരില്‍ എടുത്തു പറയത്തക്ക വര്‍ധനവ് കാണുന്നുണ്ട്. ഇതിനര്‍ത്ഥം ഞങ്ങളുടെ തൊഴിലാളി ആവശ്യം മുമ്പില്ലാത്തതരത്തില്‍ വേണമെന്നാണ്,’
ആമസോണിന്റെ ഡെലിവറി, വെയര്‍ഹൗസ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഡേവ് ക്ലെര്‍ക്ക് പറഞ്ഞു.
ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തില്‍ ആമസോണിന്റെ ഡെലിവറികള്‍ കൃത്യമായി എത്തുന്നതിലും ബുദ്ധിമുട്ടുണ്ട്. ഓര്‍ഡറുകള്‍ കൈയ്യിലെത്താന്‍ സാധാരണയില്‍ നിന്നും രണ്ട് ദിവസം അധികം വേണ്ടി വരുമെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.
കൊവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആമസോണ്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കിയിരുന്നു. കൊവിഡ്-19 സ്ഥിരീകരിച്ചതോ അല്ലെങ്കില്‍ ഐസൊലേഷനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.
യു.എസില്‍ 4500 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകളോട് കര്‍ശനമായി പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…