ന്യൂയോർക് : നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി അംഗങ്ങളെ നിയമിച്ചതായി ഭദ്രാസന എപ്പിസ്കോപ്പ ഡോ ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അറിയിച്ചു. ചൊവാഴ്ചയാണ് ഇതുസംബന്ധിച്ചു ഔദ്യോകീക പ്രഖ്യാപനം ഉണ്ടായത്. അടുത്ത മൂന്ന് വർഷത്തേക്കാണ് പുതിയ കമ്മറ്റിയുടെ കാലാവധി.
റവ ജോർജ് എബ്രഹാം (ഭദ്രാസന സെക്രട്ടറി) കൺവീനർ , ഷാജി എസ് രാമപുരം (അസോസിയേറ്റ് കൺവീനർ (ഡാളസ്)), റവ ഡെന്നിസ് എബ്രഹാം, തോമസ് മാത്യു (ജീമോൻ റാന്നി, ഹൂസ്റ്റൺ), അലൻ ജോൺ ചെന്നിത്തല (മിഷിഗൺ) എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.
മാർത്തോമാ സഭയുടെ വിവിധ ഔധ്യോകീക സ്ഥാനങ്ങളിൽ വിജയകരമായി പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും അമേരിക്കൻ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും, മലയാളി ഓൺലൈൻ മാധ്യമരംഗത്തെ പ്രശസ്തരും പ്രഗത്ഭരുമായ സീനിയർ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഭദ്രാസന മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടിരിക്കുന്നത് സഭയുടെ പ്രത്യേക തീരുമാനങ്ങളും, ആനുകാലിക വിഷയങ്ങളും സഭാ ജനങ്ങളിൽ അതാതു സമയത്തു അറിയിക്കുകയും, അവയെ കുറിച്ച് സഭാ ജനങ്ങളിൽ അവബോധം വളർത്തുകയും ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇവരിൽ നിക്ഷിപ്തമായിരിക്കുന്നത്. മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി രൂപീക്രതമായതിനു ശേഷം തുടർച്ചയായി ഈ സ്ഥാനം അലങ്കരിക്കുന്ന ഷാജി എസ് രാമപുരത്തിന്റെ പരിചയസമ്പത്തു കമ്മറ്റിയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കു വലിയൊരു മുതൽകൂട്ടാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…