ന്യുയോര്‍ക്ക്: പ്രതിരോധ ഉപകരണങ്ങളുടെ ഇടപാട് സംബന്ധിച്ച് ഇന്ത്യയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം.
അമേരിക്കയുടെ പ്രധാനപെട്ട പ്രതിരോധ പങ്കാളിയായ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ 1200 കോടിയുടെ പ്രതിരോധ ഇടപാട് ശക്തിപെടുത്തുമെന്നാണ് വൈറ്റ്ഹൌസ് പ്രതീക്ഷിക്കുന്നത്.മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കുന്നതിനുള്ള കരാറിനാണ് അമേരിക്ക അംഗീകാരം നല്‍കിയത്.
ഈ കരാര്‍ അനുസരിച്ച് ഹാര്‍പൂണ്‍ ബ്ലോക്ക് 2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവ അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കും.പത്ത് മിസൈലുകള്‍, 16 എംകെ 54 ഓള്‍ അപ്പ് റൌണ്ട് ടോര്‍പ്പിഡോകള്‍, എന്നിവയാണ് ഏകദേശം 1200 കോടി ചെലവാക്കി ഇന്ത്യ വാങ്ങുന്നത്.
അമേരിക്കയുടെ ഡിഫന്‍സ് സെക്യുരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി അമേരിക്കന്‍ കോണ്‍ഗ്രസ് മുന്‍പാകെ വെച്ച വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണത്തില്‍ പുത്തന്‍ നാഴിക കല്ലാണ് ഈ കരാര്‍,ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ മെച്ചപെടുന്നു എന്നതും ഈ കരാര്‍ നല്‍കുന്ന സന്ദേശമാണ്.
അമേരിക്കയുടെ വിശ്വസ്ത പങ്കാളിയായി ഇന്ത്യ മാറുന്നതിന്‍റെ തെളിവാണ് പ്രതിരോധരംഗത്തെ കരാര്‍. ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളുമായി സഹകരിക്കുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…