മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റനായ വിരാട് കോലിയെ വിമര്‍ശിച്ച മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവസ്‌കര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി അനുഷ്‌ക ഷെട്ടി. കഴിഞ്ഞ ഐ.പി.എല്‍ മത്സരത്തിനിടെ വിരാട്‌കോലി മോശം പ്രകടനം കാഴ്ചവെച്ചതിനെതിരെ കമന്ററി ബോക്‌സിലിരുന്ന് സുനില്‍ ഗവാസ്‌കര്‍ വിരാട് കോലിക്കെതിരെ കമന്റ് പബ്ലിക്കായി പറഞ്ഞു.
‘ലോക്ഡൗണ്‍ കാലത്ത് അനുഷ്‌കയുടെ ബൗളിങില്‍ മാത്രമാണ് കോലി പരിശീലിച്ചത്. ഞാനാ വീഡിയോ കണ്ടിരുന്നു. അതുകൊണ്ട് ഒരു കാര്യവുമില്ല’ ഇതായിരുന്നു ഗവാസ്‌കറുടെ വിവാദ കമന്റെറി. ലോക്ഡൗണ്‍ സമയത്ത് മുംബൈയിലെ സ്വന്തം ഫ്‌ളാറ്റില്‍ അനുഷ്‌ക കോലിക് ബോള്‍ എറിഞ്ഞുകൊടുക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതാണ് കളിയുടെ സന്ദര്‍ഭത്തില്‍ ഗവാസ്‌കര്‍ പരാമര്‍ശിച്ച് എടുത്തു പറഞ്ഞത്. സെലിബ്രറ്റി കപ്പിള്‍സിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ലൈംഗികത കലര്‍ന്നു എന്ന രീതിയില്‍ കടുത്ത വിമര്‍ശനം എല്ലാ ഭാഗത്തും നിന്നും ഉണ്ടായി. ‘കോലി അനുഷ്‌കയുടെ പന്തില്‍ മാത്രമാണ് കളിച്ചത്’ എന്നര്‍ത്ഥം വരുന്ന പ്രയോഗമാണ് വിവാദമായത്. എന്നാല്‍ ഗവാസ്‌കര്‍ക്കെതിരെ കടുത്ത ഒരു യോര്‍ക്കറുമായി അനുഷ്‌ക രംഗത്തെത്തി.
‘ മിസ്റ്റര്‍ ഗവാസ്‌കര്‍, താങ്കളുടെ പരാമര്‍ശം വളരെ മോശമായിപോയി. ഭര്‍ത്താവിന്റെ പ്രകടനത്തില്‍ ഭാര്യയെ വലിച്ചിഴച്ചത് എന്തിനായിരുന്നു? ഇത് തികച്ചും പേഴ്‌സണല്‍ അല്ലേ? ഒരു കമന്റേറ്റര്‍ എന്ന നിലയില്‍ താങ്കള്‍ മറ്റു കളിക്കാര്‍ക്ക് അവരുടെ സ്വകാര്യതയില്‍ ബഹുമാനം താങ്കള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതേ ബഹുമാനത്തിന് കോലിയും താനും അര്‍ഹരല്ലേ? ഇത് പുതിയ കാലമാണ്. കളിയിലേക്ക് സ്വകാര്യതയും ഭാര്യയേയും വലിച്ചിഴക്കുന്ന ചീപ്പ് പരിപാടി എന്നാണ് താങ്കള്‍ അവസാനിപ്പിക്കുക?” ഇതായിരുന്നു അനുഷ്‌കയുടെ പരാമര്‍ശം. ഇത് എല്ലാ ക്രിക്കറ്റ് പ്രേമികളും മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഗവാസ്‌കര്‍ ശരിക്കും ഒരു യോര്‍ക്കറിന് മുന്‍പില്‍ പെട്ടതുപോലെയായി.
എന്നാല്‍ തന്റെ പരാമര്‍ശം വെറും ഒരു വീഡിയോ കണ്ടതിനെ കുറിച്ചു മാത്രമാണെന്നും വാക്കുകള്‍ക്കിടിലെ അര്‍ത്ഥങ്ങളെ ദുര്‍വ്യഖ്യാം ചെയ്ത് കണ്ടത് മനപ്പൂര്‍വ്വമാണെന്നും അതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നുമാണ് ഗവാസ്‌കറുടെ മറുപടി.
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…