2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചും സമഗ്രമായ ക്ഷേമത്തെക്കുറിച്ചും ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ശ്രീമതി സ്മിത വർഗീസിന്റെ ഹൃദ്യമായ സ്വാഗതപ്രസംഗത്തോടെയാണ് വെബിനാറിന് തുടക്കമായത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
തുടർന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീമതി . റോസ്‌ലെറ്റ് മേരി ഫിലിപ്പ്, ഗ്ലോബൽ വുമൺസ് ഫോറം കോഓർഡിനേറ്റർ ശ്രീമതി. വല്ലി ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സ്ത്രീകളുടെ ശാരീരികവും മാനസികവുമായ കരുത്ത് വർദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കോട്ടയം സ്വദേശിയായ പ്രശസ്ത യോഗ ട്രെയിനർ ശ്രീമതി . സുജമോൾ നടത്തിയ മുഖ്യപ്രഭാഷണം പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.
അയർലൻഡ് വനിതാ ഫോറം കോഓർഡിനേറ്റർ ശ്രീമതി . ഖദീജ ഖാദറിന്റെ കൃത്യമായ നേതൃത്വത്തിൽ അതിമനോഹരമായി സംഘടിപ്പിക്കപ്പെട്ട ഈ വെബിനാറിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അംഗങ്ങൾ സജീവമായി പങ്കെടുത്തു.ശ്രീമതി മീര ഷൈജുവിന്റെ നന്ദിപ്രസംഗത്തോടെ സമാപിച്ച ഈ പരിപാടി, സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ദിശകൾ തുറന്നുകാട്ടുന്ന അർത്ഥവത്തായ ഒരു അനുഭവമായി മാറി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…