ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ നടത്തുന്ന സമരം നാളെ. ഐആർപി കാർഡ് പുതുക്കലിൽ ഉണ്ടാകുന്ന കാലതാമസം കുടിയേറ്റ സമൂഹത്തിനെ സാരമായി ബാധിക്കുന്ന അവസ്ഥയാണ്. നിരവധി ആളുകളുടെ ജോലിയെയും യാത്രകളെയും കുടുംബജീവിതത്തെയും സാരമായി ഇപ്പോൾ തന്നെ ബാധിച്ചു.ക്രാന്തി അയർലണ്ട് ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്.
ഇതോടൊപ്പം തന്നെ ശക്തമായ
രാഷ്ട്രീയ സമ്മർദ്ദം ചെലുത്താൻ ഉള്ള ശ്രമങ്ങളും ക്രാന്തി ചെയ്യുന്നുണ്ട്. ലേബർ പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റുകൾ, സിൻ ഫെയ്ൻ തുടങ്ങിയ പാർട്ടികളിലെ ജനപ്രതിനിധികൾ ഈ വിഷയം അടുത്ത ആഴ്ച പാർലമെന്റിൽ ഉന്നയിക്കുന്ന കാര്യം ക്രാന്തി ഉറപ്പുവരുത്തിയിട്ടുണ്ട്.
അതോടൊപ്പം തന്നെ വ്യക്തികളിൽ നിന്ന് പരാതികൾ നേരിട്ട് കേൾക്കുന്നതിനായി വിവിധ രാഷ്ട്രീയ പ്രതിനിധികൾ പ്രതിഷേധത്തിൽ പങ്കെടുക്കും.
കുടിയേറ്റ സമൂഹത്തിന്റെ ക്ഷേമം മാത്രമാണ് ക്രാന്തിയുടെ ലക്ഷ്യം. സമാനമായ നിരവധി വിഷയങ്ങളിൽ ഇതിനുമുമ്പും ക്രാന്തി അയർലൻഡ് പങ്കെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. തികച്ചും ന്യായമായ അവകാശങ്ങൾക്ക് വേണ്ടി നാളെ നടക്കുന്ന ഈ
സമാധാനപരമായ ഈ പ്രതിഷേധത്തിൽ പങ്കുചേരാൻ മുഴുവൻ കുടിയേറ്റ സമൂഹത്തിനോടും ക്രാന്തി ഭാരവാഹികൾ ആഹ്വാനം ചെയ്തു.
GNIB office
13/14Burgh Quay, Dublin 2
D02 XK70
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…
ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…
സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…