ഫ്‌ലോറിഡാ: സ്ട്രീറ്റി ലേയ്ക്കില്‍ മീന്‍ പിടിക്കുന്നതിനു പോയ മൂന്നു സുഹൃത്തുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടതായി പോള്‍ക്ക് കൗണ്ടി ഷെറിഫ് ഗ്രാഡി ജൂഡാ പറഞ്ഞു. ജൂലൈ 17 വെള്ളിയാഴ്ചയാണു സംഭവം. ഡാമിയന്‍ ടില്‍മാന്‍ (23), കെവന്‍ സ്പ്രിംഗ് ഫീല്‍ഡ് (30), ബ്രാന്‍ഡന്‍ റോളിന്‍സ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്.
ലേക്ക് സ്ട്രീറ്റില്‍ മീന്‍ പിടിക്കുന്നതിന് ലേക്കില്‍ ആദ്യമായി എത്തിയത് ടിന്‍മാനായിരുന്നു. അജ്ഞാതനായ ഒരാള്‍ ഇദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവിച്ചതൊന്നും അറിയാതെ മറ്റൊരു ട്രക്കില്‍ കെലനും റോളിന്‍സും എത്തിച്ചേര്‍ന്നു. ഇവരും വെടിയേറ്റാണ് മരിച്ചത്. വെടിയേറ്റ റോളിന്‍സ് മരിക്കുന്നതിനു മുമ്പു തന്റെ പിതാവിനെ വിളിച്ചു. ഉടനെ ലേക്കിലേക്ക് പുറപ്പെട്ടു സംഭവ സ്ഥലത്തെത്തിയപ്പോള്‍ റോളിന്‍സ് മരിച്ചിരുന്നില്ല. പിതാവിനോട് റോളിന്‍സ് സംസാരിച്ചിരുന്നു. എന്നാല്‍ എന്താണ് സംസാരിച്ചതെന്നു വെളിപ്പെടുത്തുവാന്‍ ഷെറിഫ് തയാറായില്ല.
വെടിയേറ്റു മരിച്ചവര്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നുവെന്നോ, കൂടുതല്‍ വിവരങ്ങളോ ഷെറിഫ് വെളിപ്പെടുത്തിയില്ല.ടാംമ്പക്ക് സമീപമുള്ള സിറ്റിയില്‍ നിന്നുള്ളവരാണ് വെടിയേറ്റ് കൊല്ലപ്പെട്ട മൂന്നു പേരും. മൂന്നു പേരും കൊലപ്പെടുന്നതിനു മുന്‍പു ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികവും കൗണ്ടി ഷെറിഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…