83 വര്‍ഷത്തേക്ക് സൗജന്യ സബ്സ്ക്രിബ്ഷനുമായി Netflix: ചെയ്യേണ്ടത്..

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ കാലത്ത് നേരംപോക്കിന് ആളുകള്‍ ഏറെ ആശ്രയിച്ച ഒരു പ്ലാറ്റ്ഫോമാണ് Netflix.

കഴിഞ്ഞ കുറഞ്ഞു മാസങ്ങളായി നിരവധി പുതിയ ഷോകളാണ് Netflix പുറത്തിറക്കിയത്. പുതിയ 17 ചിത്രങ്ങളും സീരിസുകളുമാണ് Netflix പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇപ്പോഴിതാ ഒരു പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് Netflix. 

ഭാഗ്യവാനായ ഒരു ഉപഭോക്താവിന് അജീവനാന്ത സൗജന്യ സബ്സ്ക്രിപ്ഷനാണ് Netflix വാഗ്ദാനം ചെയ്യുന്നത്. അതായത്, 83 വര്‍ഷത്തേക്ക് പണം മുടക്കാതെ Netflix-ല്‍ സീരിസുകളും സിനിമകളും കാണാം… എന്നാല്‍, ഈ സൗജന്യ സേവനം ലഭ്യമാകാന്‍ നിങ്ങള്‍ ഒരു ഗെയിം കളിക്കണം. ‘The Old Guard Game’ എന്നാണ് ഈ കളിയുടെ പേര്. അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം എന്നതാണ് മറ്റൊരു പ്രത്യേകത. 

എന്താണ് The Old Guard Game?

Netflix -ലെ ഒരു ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തിനെ ആസ്പദമാക്കിയുള്ളതാണ് The Old Guard Game. ആഫ്രിക്കന്‍-അമേരിക്കന്‍ നടി ചാര്‍ളിസ് തെറോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേരും The Old Guard Game എന്നാണ്. 

സൗജന്യ സബ്സ്ക്രിപ്ഷന്‍ എങ്ങനെ നേടാം? 

ഈ ഗെയിം കളിക്കാനായി ആദ്യം The Old Guard Game എന്ന ചലച്ചിത്രം കാണണം. ഇത് കണ്ട ശേഷം എളുപ്പത്തില്‍  നിങ്ങള്‍ക്ക് ഗെയിം കളിക്കാനാകും. വെബ്‌ ബ്രൌസറിലൂടെയും, Mac, മൊബൈല്‍ ഫോണിലൂടെയും ഏഎ ഗെയി൦ കളിക്കാവുന്നതാണ്.

കമ്പ്യൂട്ടറിലൂടെയോ മൊബൈലിലൂടെയോ  oldguardgame.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

‘Play Now’ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഓണ്‍-സ്ക്രീന്‍ രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുക.

ഗെയിം കളിക്കാനോ അതില്‍ പങ്കെടുക്കാനോ പ്രത്യേകം ചാര്‍ജ്ജുകള്‍ ഈടാക്കുന്നതല്ല.

ഗെയിം കളിക്കാനുള്ള  Netflix-ന്റെ ഔദ്യോഗിക നിയമങ്ങളും FAQഉം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

72 മില്ല്യന്‍ വ്യൂസ് നേടിയ The Old Guard എന്ന ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഗെയിം കളിച്ച് ഏറ്റവും കൂടുതല്‍ പോയിന്‍റ്സ് നേടുന്ന വ്യക്തിയ്ക്കാകും 83 വര്‍ഷത്തെ സൗജന്യ സബ്സ്ക്രിപ്ഷന്‍ ലഭിക്കുക.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

3 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

5 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

7 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago