ഡാളസ്:ഡാലസിൽ നിന്നും പുറത്തിറക്കുന്ന “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കും. ജനുവരി 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാലസ് കേരള അസോസിയേഷൻ ഓഫീസിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ് വിതരണ ചടങ്ങിലാണ് പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിക്കുക.
ദ്രശ്യ,പ്രിൻറ് ,ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഡാലസിലെ യുവ പത്രപ്രവർത്തകരാണ് “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത് .സാമൂഹിക-സാംസ്കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രതിഫലേച്ഛ കൂടാതെ ജനങ്ങളിലെത്തിക്കുക ,അതോടൊപ്പം തന്നെ അമേരിക്കയിലെ മലയാളികൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് “ഡി മലയാളി” ദിനപത്രം ലക്ഷ്യമിടുന്നത്.
സണ്ണി മാളിയേക്കൽ ,ബിജിലി ജോർജ് ,റ്റി സി ചാക്കോ,ബെന്നി ജോൺ അനശ്വർ മാമ്പിള്ളി ,സാംമാത്യു ,രാജു തരകൻ ,ലാലി ജോസഫ് ,സിജു വി ജോർജ് ,തോമസ് ചിറമേൽ, പ്രസാദ് തിയോടിക്കൽ, ഡോ: അഞ്ജു ബിജിലി എന്നിവർ ഉൾപ്പെടുന്ന വിപുലമായ പത്രാധിപ സമതിയാണ് ഡി മലയാളി ദിന പത്രത്തിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.മാർച്ച് ഒന്നു മുതൽ പൂർണമായി ഓൺലൈൻ “ഡി മലയാളി” ദിനപത്രം സൗജന്യമായി എല്ലാവരുടെയും കൈകളിൽ എത്തിക്കുന്നതിനുള്ള ശ്രമമാണ് അണിയറയിൽ നടന്നുവരുന്നത്.
റിപ്പോർട്ട്: പി.പി.ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…