ഡാളസ്: ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയുന്നതിനുള്ള പല മാർഗങ്ങളിലൊന്നായി നാം സ്വീകരിച്ചിട്ടുണ്ടെങ്കിലും എല്ലാ സുരക്ഷിത വലയങ്ങൾക്കും ഉപരിയായി സൗഖ്യം പ്രധാനം ചെയുന്നത് ക്രിസ്തുനാഥനാണെന്ന പരമാർത്ഥം നാം വിസ്മരിക്കരുതെന്നും, കൂദാശകളോ തൈലലേപനമോ ഒന്നുമല്ല ക്രിസ്തുവിന്റെ തിരുവചനം മാത്രമാണ് സൗഖ്യദായക ശുശ്രുഷ നിർവഹിക്കുന്നതെന്നും സീറോ മലബാർ കാത്തോലിക്ക സഭയുടെ ഷിക്കാഗോ രൂപതാധ്യക്ഷൻ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്.
കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 19 ശനിയാഴ്ച ഡാളസിൽ സംഘടിപ്പിച്ച നാൽപത്തിരണ്ടാമത് സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുത്തു ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു ബിഷപ്. ദൈവം നമ്മെ അന്വേഷിച്ചു നമ്മിലേക്ക് കടന്നുവന്ന സമയമാണ് ക്രിസ്മസായി ആഘോഷിക്കുന്നത്, മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണ് നമ്മുടെ പാപപരിഹാരത്തിനായി കുരിശുമരണം വഹിക്കുന്നതിനു ദൈവ കുമാരനെ ഭൂമിയിലേക്കു മനുഷ്യാവതാരമായി അയച്ചതിലൂടെ പിതാവായ ദൈവം വെ ളിപെടുത്തിയിരിക്കുന്നതെന്നും ബിഷപ് പറഞ്ഞു.
ദൈവത്തിന്റെ മക്കളായ നാം നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കണം. കാണപ്പെടുന്ന സഹോദരങ്ങളെ സ്നേഹിക്കാൻ കഴിയാതെ കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കുവാൻ കഴിയുമെന്നും ബിഷപ് ചോദിച്ചു.യേശുവിന്റെ മിഷനറിമാരായി തീരുന്നതിലൂടെ മാത്രമേ ദൈവം നമ്മെ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റാനാകു തിരുമേനി തന്റെ പ്രസംഗം ഉപസംഹരികുകയും എല്ലാവര്ക്കും ക്രിസ്മസ് പുതു വത്സര ആശംസകൾ നേരുകയും ചെയ്തു.
വൈകീട്ട് അഞ്ചുമണിക്ക് സെഹിയോൻ മാർത്തോമാ ചര്‍ച്ച വികാരി മാത്യു മാത്യൂസിന്റെ പ്രാർഥനയോടെ ചടങ്ങുകൾക്കു തുടക്കം കുറിച്ചു. വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഇരുപത്തിയെന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന മഹാസംഗമം കഴിഞ്ഞ 41 വർഷമായി നടത്തിവരുതായും ഈ വർഷത്തെ ക്രിസ്തുമസ് – ന്യുഇയർ ആഘോഷം കോവിഡ് പ്രതിസന്ധിമൂലം ഓണ്‍ലൈൻ പ്ലാറ്റ് ഫോമുലൂടെ തത്സമയം ഏവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സംഘടിപ്പിച്ചതെന്നു ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കോപ്പലിൽ ഉള്ള സെന്റ്.അൽഫോൻസാ സീറോ മലബാർ കത്തോലിക്ക ഇടവകയണെന്നും .സെക്രട്ടറി അലക്സ് അലക്സാണ്ടർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
സെന്റ് അല്‍ഫോൻസാ ചർച്ച വികാരി ഫാ ജേക്കബ് ക്രിസ്റ്റി സ്വാഗതം പറഞ്ഞു. തുടർന്നു നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങൾ അഞ്ചു ബിജിലി, കീർത്തി ബെന്നി എന്നിവർ വായിച്ചു. ആദിധേയ ചർച്ച അംഗങ്ങൾ ആലപിച്ച ഗാനത്തോടെ ക്രിസ്മസ് ഗാനശുശ്രുഷക് തുടക്കം കുറിച്ചു . ഫാ ജേക്കബ് ക്രിസ്റ്റിയും കമ്മറ്റിയഗംങ്ങളും ചേർന്നു ദീപം കൊളുത്തി ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്നു ഡാളസിലെ വിവിധ ഇടവകകളുടെ ഗായകസംഘാംഗങ്ങൾ ആലപിച്ച ക്രിസ്മസ് ഗാനങ്ങൾ ഒന്നിനോടൊന്നു മികച്ചതായിരുന്നു.
ഫാ. ജേക്കബ് ക്രിസ്റ്റി (പ്രസിഡന്റ്), റവ.മാത്യു മാത്യൂസ് (വൈസ്.പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), സി.വി ജോർജ് (ട്രഷറർ), ജോണ്‍ തോമസ് (ക്വയർ കോർഡിനേറ്റർ), റവ.ഫാ.ബിനു തോമസ് (ക്ലർജി സെക്രട്ടറി), ബോബി ജോർജ് (യൂത്ത് കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടുന്ന 24 അംഗങ്ങൾ അടങ്ങുന്നഎക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ആഘോഷങ്ങൾക്കു നേതൃത്വ നൽകിയത്. കെഇസിഎഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ നന്ദി പറഞ്ഞു. കരോൾട്ടൻ മാർത്തോമ ചർച്ച വികാരിയുടെ പ്രാർഥനയ്ക്കും എംഎസ് ചെറിയാൻ കോർ എപ്പിസ്കോപ്പയുടെ ആശീർവാദത്തോടും 2020 ലെ ക്രിസ്മസ് ആഘോഷങ്ങൾക്കു വിരാമമായി.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ബ്ലാക്ക്റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്സ്ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…