ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് നേതൃത്വം നൽകി
കഴിഞ്ഞ വാരത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ പള്ളിയിൽ സന്ദർശനം നടത്തിയ ബിഷപ്പ്. മാർച്ച് 25-ന് നടന്ന സൗഖ്യ ശുശ്രൂഷയിലും പങ്കെടുത്തു
ബിഷപ്പിന്റെ ആദ്യ സന്ദർശനത്തോടനുബന്ധിച്ച് ഫാർമേഴ്‌സ് ബ്രാഞ്ച് മേയർ ടെറി ലിൻ അദ്ദേഹത്തെ ആദരിക്കുകയും സഭയും സമൂഹവും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പള്ളിയിലെ വിവിധ വംശങ്ങളിലും പ്രായത്തിലുമുള്ള ആളുകളുടെ വൈവിധ്യത്തെയും അ ഭയാർത്ഥികൾക്കായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
വികാരി റവ. റോയ് തോമസ്, വെസ്ട്രി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളെ ബിഷപ്പ് പ്രശംസിച്ചു. ആരാധനയ്ക്ക് ശേഷം നടന്ന സ്നേഹവിരുന്നിലും തുടർന്ന് നടന്ന ഭരണസമിതി യോഗത്തിലും അദ്ദേഹം പങ്കെടുത്തു.
2026 ജനുവരി 11-നാണ് റോബർട്ട് പ്രൈസ് ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റത്. പള്ളിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം മാനേജിംഗ് ബോർഡ് അംഗങ്ങളുമായി ചർച്ച നടത്തി.
റിപ്പോർട്ട്: പി. പി. ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…
ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…
ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ' (Mother Mary Comes to Me)…
ഫോർട്ട് വർത്ത്: 2024-ൽ ഡ്യൂട്ടിക്കിടെ ഫോർട്ട് വർത്ത് പോലീസ് സർജന്റ് ബില്ലി റാൻഡോൾഫിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ 26-കാരിയായ…
ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം അനിവാര്യമെന്ന്…