America

കേരള നിയമസഭാ തിരഞ്ഞെടുപ്പ്; ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ പ്രചാരണ പരിപാടികൾക്ക് രമേശ് ചെന്നിത്തല തുടക്കം കുറിച്ചു

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം അനിവാര്യമെന്ന് മുൻ പ്രതിപക്ഷ നേതാവും ഐ.എൻ.സി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ രമേശ് ചെന്നിത്തല. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ്എ കേരള ചാപ്റ്റർ സംഘടിപ്പിച്ച വിപുലമായ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഓൺലൈൻ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രി (സെൻട്രൽ ടൈം 8:30) നടന്ന യോഗത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്ന് വിലയിരുത്തിയ ചെന്നിത്തല, പ്രവാസി സമൂഹത്തിന് തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ഓർമ്മിപ്പിച്ചു. പ്രവാസികൾ തങ്ങളുടെ നാട്ടിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കൃത്യമായി ബോധവൽക്കരിക്കുകയും യു.ഡി.എഫിന് വോട്ട് ഉറപ്പാക്കുകയും, സോഷ്യൽ മീഡിയ വഴി കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ജനങ്ങളിലെത്തിക്കാൻ അമേരിക്കയിലെ പ്രവർത്തകർ മുന്നിട്ടിറങ്ങണം എന്നും, കേരളത്തിന്റെ ഭാവി വികസനത്തിന് യു.ഡി.എഫ് അധികാരത്തിൽ വരിക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വരും നാളുകളിൽ കൂടുതൽ കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന ഈ യോഗം പ്രവാസി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.
അമേരിക്കയിലെ ഓരോ പ്രവാസി മലയാളിയും യു.ഡി.എഫിന്റെ സന്ദേശവാഹകരായി മാറണമെന്നും, നാട്ടിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേരിട്ടും അല്ലാതെയും പങ്കുചേരണമെന്നും സംഘാടകർ ആഹ്വാനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിനായി സജീവമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്.

റിപ്പോർട്ട്: ബാബു പി സൈമൺ, ഡാളസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

6 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

8 hours ago

‘മായൻ’ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

11 hours ago

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

23 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

2 days ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

2 days ago