Ireland

കൗൺസിലർ തോമസ് ജോസഫിന് ഡബ്ലിനിലെ കമ്മീഷണർ ഫോർ ഓത്ത്സ് പദവി

Dún Laoghaire-Rathdown കൗണ്ടി കൗൺസിലർ തോമസ് ജോസഫിനെ ഡബ്ലിനിലെ Commissioner for Oaths ആയി നിയമിച്ചു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജരിൽ ഒരാളാണ് അദ്ദേഹം. ഇടുക്കി ജില്ലയിലെ ഉപ്പുതോട് സ്വദേശിയാണ് തോമസ് ജോസഫ്. അയർലണ്ടിലെ കോടതി സംവിധാനമായ Courts Service of Ireland മുഖേന ഡബ്ലിനിലെ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിൽ നിന്നാണ് തോമസ് ജോസഫിന് നിയമനം ലഭിച്ചത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

കമ്മീഷണർ ഫോർ ഓത്ത്സ് എന്ന നിലയിൽ, സത്യവാങ്മൂലങ്ങൾ (Affidavits), സ്റ്റാറ്റ്യൂട്ടറി ഡിക്ലറേഷനുകൾ തുടങ്ങിയ പ്രധാന നിയമ രേഖകളിൽ ഒപ്പുവെച്ച് സാക്ഷ്യപ്പെടുത്തുകയും, സത്യപ്രതിജ്ഞകൾ സ്വീകരിക്കുകയും, ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്യാനുള്ള അധികാരമാണ് ലഭിക്കുക.

ഐ.ടി. ആർകിടെക്റ്റാണ് തോമസ് ജോസഫ്. സയൻസിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയ അദ്ദേഹം, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിൽ നിന്ന് ബിസിനസിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. കൂടാതെ ട്രിനിറ്റി കോളേജ് ഡബ്ലിനിലും യൂണിവേഴ്സിറ്റി കോളേജ് കോർക്കിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപരി പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.

ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് Dún Laoghaire-Rathdown കൗണ്ടി കൗൺസിലിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമായ തോമസ് ജോസഫ്, സമൂഹ സേവനങ്ങളിലും പൊതുപ്രവർത്തന രംഗത്തും സജീവമാണ്. ബഹുസാംസ്കാരിക ഐക്യവും പ്രാദേശിക വികസനവും ലക്ഷ്യമിട്ട് നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയാണ്. ഡബ്ലിൻ പ്രദേശത്ത് നിരവധി സോഷ്യൽ എന്റർപ്രൈസുകൾ സ്ഥാപിച്ചിട്ടുള്ള അദ്ദേഹം നിലവിൽ പീസ് കമ്മിഷണറായും സേവനമനുഷ്ഠിക്കുന്നു.

കമ്മീഷണർ ഫോർ ഓത്ത്സ് ആയുള്ള തോമസ് ജോസഫിന്റെ നിയമനം അയർലണ്ടിലെ പ്രവാസി സമൂഹത്തിനുള്ള പ്രധാന നേട്ടം കൂടിയാണ്. രാജ്യത്തെ കുടിയേറ്റ സമൂഹങ്ങളുടെ വർധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ പ്രതിഫലനമായും ഇത് കാണപ്പെടുന്നു. ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ വലിയ അഭിമാനമുണ്ടെന്നും സമൂഹത്തിന് ലഭ്യമാകുന്ന പ്രൊഫഷണൽ സേവനം നൽകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും തോമസ് ജോസഫ് പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

Budget 2027 Live Updates:First time buyers €35,000 റീഫണ്ട് ക്ലെയിം;റെന്റ്-എ-റൂം പദ്ധതി വിപുലീകരിക്കും; €1.3 ബില്യൺ ആദായ നികുതി പാക്കേജ്; ഇന്ധന എക്സൈസ് നിരക്ക് ഇളവ് ഫെബ്രുവരി വരെ; തൊഴിലുടമയുടെ PRSI പരിധി വർദ്ധിപ്പിക്കും

2027 ലെ ബജറ്റ് പ്രഖ്യാപനത്തിന് തുടക്കമായി. ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരണം ആരംഭിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ്…

56 mins ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

3 hours ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

7 hours ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

21 hours ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

21 hours ago

വധുവിനെ തേടുന്നു

 കാനഡയിൽ പിആർ  ലഭിച്ച 28 വയസ്സുള്ള  കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…

22 hours ago