ഹൂസ്റ്റൺ: ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനായ ഹൂസ്റ്റണിലെ ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷൻ (FCCSA) ഡയറക്റ്റർ ബോർഡിലേക്ക് സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചാക്കോ മാത്യു (സണ്ണി)
മത്സരിക്കുന്നു.
ഏകദേശം 20000 ത്തിനടുത്ത് ഭവനങ്ങൾ, 800 ൽ പരം മൾട്ടി ഫാമിലി യൂണിറ്റുകൾ, 4314 ബിസിനസ് സംരഭങ്ങൾ എന്നിവ ഉൾപ്പെടുന്ന ടെക്സസിലെ പ്രധാന നഗരങ്ങളായ ഷുഗർ ലാൻഡിലെയും മിസ്സോറി സിറ്റിയിലും പ്രവർത്തിക്കുന്ന 80 ൽ പരം ഹോം ഓണെഴ്‌സ് ആസോസിയേഷനുകളുടെ തീരുമാഞങ്ങളും നയങ്ങളും പ്രവർത്തന പന്ഥാവും തീരുമാനിക്കുന്ന 7 പേരടങ്ങിയ ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ മലയാളിയാണ് ചാക്കോ മാത്യു.
30 വർഷത്തോളം ന്യൂയോർക്കിലെ ലോങ്ങ് ഐലൻദിൽ താമസിച്ചു പ്രവർത്തിക്കുകയും, ന്യൂയോർക്ക് സിറ്റി ഗവർൺമെൻ്റിൻറെ ഹോക്‌സിംഗ് ഡിപ്പാർമെന്റിന്റെ സീനിയർ ഡയറക്ടറായി 22 വർഷത്തോളം പ്രവർത്തിച്ച ഈ 54 കാരൻ ഹൂസ്റ്റണിലെ തുടർ ജീവിതം സാമൂഹ്യ പ്രവർത്തങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു.
തുടർച്ചയായി 2 ടെമുകളിലായി 6 വര്ഷം മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ട്രഷറായും ഒരു പതിറ്റാണ്ടോളം ന്യൂയോർക് ലോങ്ങ് ഐലൻഡ് മാർത്തോമാ ഇടവകയുടെ ചുമതലക്കാരനായും സ്തൃത്യർഹ സേവനം ചെയ്ത ചാക്കോ മാത്യു നേതൃത്വത്തോട് ചേർന്ന് നിന്ന് കൊണ്ട് നിരവധി കർമ്മ പദ്ധതികൾക്കു തുടക്കം കുറിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
ന്യൂയോർക് ഇൻസ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ നിന്ന് എംടെക് ബിരുദവും സ്റ്റാന്ഫോര്ഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹൗസിങ് കൗണ്സിലിംഗിലും അഡിക്ഷൻ കൗണ്സിലിംഗിലും ഡിപ്ലോമായും കരസ്ഥമാക്കിയിട്ടുണ്ട്.
സുതാര്യത, കർമ്മ കാര്യക്ഷമത, സാമ്പത്തിക അച്ചടക്കം എന്നിവ വ്യക്തി മുദ്രയാക്കിയിട്ടുള്ള ഇദ്ദേഹം തികഞ്ഞ ജനാധിപത്യ വിശ്വാസിയും സാമൂഹ്യ പ്രവർത്തങ്ങളെ പറ്റി വ്യക്തമായ കാഴ്ചപ്പാടുമുണ്ട്.
തപാൽ മുഖേന ഒക്ടോബര് 13 നകം എല്ലാ വീടുകളിലും ബെല്ലോട് പേപ്പറുകൾ എത്തും. നൂറു കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളി വോട്ടര്മാരുള്ള ഈ സ്ഥലത്തു വളരെ വലിയ വിജയ പ്രതീക്ഷനുള്ളതെന്നു ചാക്കോ മാത്യു പറഞ്ഞു. ബാലറ്റിൽ മൂന്നാമത്തെ പേരാണ് ചാക്കോ മാത്യുവിന്റേത്.
ചാക്കോ മാത്യുവുമായി 917 578 4679 ൽ ബന്ധപെടാവുന്നതാണ്.
റിപ്പോർട്ട്: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…