ഒട്ടാവ : കാനഡയുടെ പ്രഥമ വനിതാ ഫിനാന്‍സ് മിനിസ്റ്ററായി ക്രിസ്റ്റിയ ഫ്രീലാന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിന്‍ ട്രൂഡോയുടെ മന്ത്രി സഭയില്‍ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്നു ഫ്രീലാന്റ്. ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി ബില്‍ മോണ്‍റിയൊയുടെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ പ്രധാനമന്ത്രി മാറ്റം വരുത്തിയത്.
തിങ്കളാഴ്ചയായിരുന്നു ബില്‍ മോണ്‍റിയൊ രാജി വച്ചത്. അടുത്ത ദിവസം തന്നെ പുതിയ ധന മന്ത്രിയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് 19 മഹാമാരിയോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കുള്ള ഫെഡറല്‍ പ്രോഗ്രാമിനെ കാര്യമായി ബാധിച്ച മന്ത്രിയുടെ ചാരിറ്റി സ്ഥാപനങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് എത്തിക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ നടക്കുന്നതിനിടയിലാണ് ടൊറോന്റോയിലെ സമ്പന്ന വ്യവസായിയായാ മോണ്‍റിയൊയുടെ രാജി.
മഹാമാരിയെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കാനഡയുടെ സാമ്പത്തിക രംഗത്തിന് പുതിയൊരു ഉണര്‍വുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഫ്രീലാന്റിനെ ധനകാര്യ വകുപ്പിന്റെ ചുമതലയേല്‍പിത്. രാജ്യാന്തര തലത്തിലും കാനഡയിലും നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ് ഫ്രീലാന്റ്.
പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് ലീഡര്‍ ആഡ്രു സ്കിമര്‍ പ്രധാനമന്ത്രിയെയും ഗവണ്‍മെന്റിനേയും നിശിതമായി വിമര്‍ശിച്ചു. മഹാമാരിയുടെ മറവില്‍ ജനങ്ങളില്‍ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നു പ്രതിപക്ഷനേതാവ് ആരോപിച്ചു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…