മരട് 357′ ലെ വൈറൽ ഹിറ്റ് ഗാനവുമായി 4 മ്യൂസിക്സ്: അയർലണ്ടിലെ ഹരിയും എവെലിനും ഗായകർ

‘മരട് 357’ലെ പ്രണയഗാനം വൈറൽ ഹിറ്റ് ആയിക്കൊണ്ടിരിക്കുന്നു. നൂറിന്‍ ഷെറീഫും സാജലും അഭിനയിച്ചിരിക്കുന്ന ഗാനം ആണ് ഇപ്പോള്‍ യൂട്യൂബിൽ തരംഗമാകുന്നത്. ‘എൻ നെഞ്ചിനുള്ളിൽ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ’ എന്നു തുടങ്ങുന്ന ഗാനം നൂറിൻ ഷെരീഫിന്‍റെയും സാജലിന്‍റെയും മനോഹര നൃത്തച്ചുവടുകളാൽ ആകർഷണം തീർക്കുന്നു.ഹരി രവീന്ദ്രനും എവ്ലിൻ വിൻസെന്റും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. രാജീവ് ആലുങ്കൽ ഒരുക്കിയ വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത് 4 മ്യൂസിക്സ് ആണ്.

4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ  അയർലണ്ട് എപ്പിസോഡിലൂടെയാണ് പുതിയ ഗായകരെ സംവിധായകൻ കണ്ടെത്തിയത്. അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ്  “മ്യൂസിക് മഗ്ഗി”ലൂടെ പരിചയപ്പെടുത്തുന്നത്..16 പുതിയ ഗാനങ്ങൾ അടങ്ങിയ മ്യൂസിക് മഗ്ഗിലെ ഹരിയും എവെലിനും പാടിയ   ആദ്യ രണ്ടു ഗാനങ്ങൾ ഇതിനോടകം തന്നെ റിലീസായിക്കഴിഞ്ഞു. ഈ ഗാനങ്ങളിലൂടെയാണ് രണ്ടു പേരും മരട് 357 ലേക്ക് എത്തിയത്. മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് മ്യൂസിക് മഗ് എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.  

ആടുപുലിയാട്ടം, പട്ടാഭിരാമൻ തുടങ്ങി, നിരവധി സിനിമകള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു, സുദര്‍ശനന്‍ കാഞ്ഞിരംകുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

മരട് 357′ ലെ വൈറൽ ഹിറ്റ് ഗാനവുമായി 4 മ്യൂസിക്സ്:  അയർലണ്ടിലെ ഹരിയും എവെലിനും ഗായകർ.

Newsdesk

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

2 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

4 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

8 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

9 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

16 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago