America

കോണ്‍ഗ്രസ് ജന്മദിന ചലഞ്ച് 137 രൂപ; 1111ചലഞ്ചുകള്‍ പൂര്‍ത്തീകരിച്ചു ഒഐസിസി യുഎസ്എ

പി.പി.ചെറിയാന്‍

ഹൂസ്റ്റണ്‍ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 137 ആം ജന്മദിനമായ ഡിസംബര്‍ 28 നു കെപിസിസി പ്രസിഡന്റ് ശ്രീ കെ.സുധാകരന്‍ പ്രഖ്യാപിച്ച 137 ചലഞ്ചിനെ അഭിമാനപൂര്‍വമാണ് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ ഏറ്റെടുത്തത് .ആരംഭ ഘട്ടത്തില്‍ 1000 ചലഞ്ചുകള്‍ പ്രഖ്യാപിച്ചപ്പോള്‍, ഇത്രയും സഹകരണമുണ്ടാകുമെന്ന്പ്രതീക്ഷിച്ചില്ല, , എന്നാല്‍ അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഈ ചലഞ്ചിനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. മുമ്പ് പറഞ്ഞിരുന്നത് പോലെ ചലഞ്ച് അവസാനിപ്പികുന്നതിനു ഒരു ദിവസം മുന്‍പ് 1111ചലഞ്ചുകള്‍ക്കുള്ള തുക സമാഹരിക്കുവാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമാണ്.

ഈ പരിപാടിയുടെ ആദ്യഘട്ടമായി ഇതിനകം ശേഖരിച്ച 1111 ചലഞ്ച് ഇവിടെയുള്ള പ്രവര്‍ത്തകര്‍ ‘കോണ്‍ഗ്രസിന്റെ കുതിപ്പിന് എന്റെ സ്‌നേഹ സമ്മാന’ മായി കെപിസിസി ഫണ്ടില്‍ അടയ്ക്കും. ജനുവരി 26 നു കെപിസിസി ആഗോളതലത്തില്‍ ഈ ചലഞ്ചുകള്‍ അവസാനിപ്പിക്കുന്നതിനു മുമ്പായി ഈ ഉദ്യമത്തില്‍ പങ്കെടുക്കുന്നതിനു ഇനിയും ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ കോര്‍ഡിനേറ്റര്‍മാരുമായി നേരിട്ട്ബന്ധപ്പെടേണ്ടതാണ്

കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍, ഒഐസിസി യുഎസ്എ യുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തില്‍ അമേരിക്കയിലുള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നു..കെപിസിസി 137 ചലഞ്ചിനെ ഉജ്ജ്വലമാക്കിയ ഒഐസിസി പ്രവര്‍ത്തകര്‍,കോണ്‍ഗ്രസ്സിനെ നെഞ്ചിലേറ്റിയ, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച പോരാളികള്‍.എന്നിവരോട് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ ആത്മാര്‍ത്ഥമായി നന്ദി അറിയിക്കുന്നതായി . ഒഐസിസി നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് കൂടല്‍, നോര്‍ത്ത്, സൗത്ത് റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായ സന്തോഷ് ഏബ്രഹാം, ജീമോന്‍ റാന്നി എന്നിവര്‍ അറിയിച്ചു.

Cherian P.P.

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

3 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

3 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

6 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

13 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago