ഫ്‌ളോറിഡ: രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരം പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഫ്‌ളോറിഡയില്‍ 2020 ഡിസംബര്‍ 26 ശനിയാഴ്ച വരെ മരിച്ചവരുടെ എണ്ണം 21,000 കഴിഞ്ഞതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ ശനിയാഴ്ച വൈകിട്ട് വെളിപ്പെടുത്തി.
കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ഇതുവരെ ഫ്‌ളോറിഡ സംസ്ഥാനത്തെ സ്ഥിരം താമസക്കാരല്ലാത്ത 302 പേര്‍ ഉള്‍പ്പടെ 21,135 പേരാണ് മരിച്ചത്. ശനിയാഴ്ച സംസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം 5,647 ആണ്.
സംസ്ഥാനത്ത് ശനിയാഴ്ച വരെയുള്ള കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,64,588 ആണ്. ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിച്ച വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ 17,042 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 26 വരെ 15.8 ശതമാനം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ഫ്‌ളോറിഡ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള നാലാമത്തെ സംസ്ഥാനമാണ്. ന്യൂയോര്‍ക്ക്, ടെക്‌സസ്, കലിഫോര്‍ണിയ എന്നിവയാണ് മറ്റ് മൂന്നു സംസ്ഥാനങ്ങള്‍.
By പി.പി. ചെറിയാന്‍
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…