gnn24x7

ഫ്‌ളോറിഡയില്‍ കോവിഡ് 19 മരണം 21,000 കവിഞ്ഞു

0
136
gnn24x7
Picture

ഫ്‌ളോറിഡ: രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരം പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഫ്‌ളോറിഡയില്‍ 2020 ഡിസംബര്‍ 26 ശനിയാഴ്ച വരെ മരിച്ചവരുടെ എണ്ണം 21,000 കഴിഞ്ഞതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അധികൃതര്‍ ശനിയാഴ്ച വൈകിട്ട് വെളിപ്പെടുത്തി.

കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ഇതുവരെ ഫ്‌ളോറിഡ സംസ്ഥാനത്തെ സ്ഥിരം താമസക്കാരല്ലാത്ത 302 പേര്‍ ഉള്‍പ്പടെ 21,135 പേരാണ് മരിച്ചത്. ശനിയാഴ്ച സംസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം 5,647 ആണ്.

സംസ്ഥാനത്ത് ശനിയാഴ്ച വരെയുള്ള കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,64,588 ആണ്. ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിച്ച വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ 17,042 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 26 വരെ 15.8 ശതമാനം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ഫ്‌ളോറിഡ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള നാലാമത്തെ സംസ്ഥാനമാണ്. ന്യൂയോര്‍ക്ക്, ടെക്‌സസ്, കലിഫോര്‍ണിയ എന്നിവയാണ് മറ്റ് മൂന്നു സംസ്ഥാനങ്ങള്‍.

By പി.പി. ചെറിയാന്‍

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here