America

കോവിഡ് – ഗർഭിണികൾക്കിടയിലെ മരണങ്ങൾ വർദ്ധിച്ചത് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് -പി പി ചെറിയാൻ

ഇൻഡ്യാന: ഗർഭിണിയായതോ ഏതെങ്കിലും കാരണത്താൽ ഗർഭധാരണവുമായി ബന്ധപ്പെട്ടതോ ആയ സ്ത്രീകളുടെ മരണങ്ങൾ വര്ധിച്ചുവരുന്നതായി  ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് പുറത്തുവിട്ട ഒരു പ്രത്യേക റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു  2021-ൽ കുറഞ്ഞത് 400 മാതൃമരണങ്ങൾക്ക് കാരണമായതു കോവിഡ് ആണെന്നാണ് അതിൽ  ഉദ്ധരിച്ചിരിക്കുന്നത് , ഇത് വലിയൊരു വർദ്ധനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതനുസരിച്ചു , 2021-ൽ 1,205 ഗർഭിണികലാണ് മരിച്ചത്, ഇത് 2020-നെ അപേക്ഷിച്ച് മാതൃമരണങ്ങളിൽ 40% വർദ്ധനയാണ്‌ (861) .2019 മരണങ്ങൾ ഉണ്ടായപ്പോൾ മുൻ വർഷത്തെ ,അപേക്ഷിച്ച് 60% വർദ്ധനവാന്ന്  ( 754).

പാൻഡെമിക്കിന് മുമ്പുതന്നെ, ഏതൊരു വ്യാവസായിക രാജ്യത്തേക്കാളും ഉയർന്ന മാതൃമരണ നിരക്ക് അമേരിക്കയിലായിരുന്നു . കൊറോണ വൈറസ് ഇതിനകം തന്നെ ഈ ഭയാനക അവസ്ഥയെ കൂടുതൽ വഷളാക്കി, ഇതിനെ തുടർന്ന് 2019 ലെ ഒരു ലക്ഷത്തിന് 20.1 ശതമാനം എന്ന ശരാശരി മരണനിരക്കിൽ നിന്നും  നിന്ന് 2021 ൽ 100,000 ജനനങ്ങളിൽ 32.9 ശതമാനമായി മരണ നിരക്ക് ആയി ഉയർന്നു.

ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ  വംശീയ അസമത്വങ്ങൾ പ്രത്യേകിച്ചും രൂക്ഷമാണ്. കറുത്തവർഗ്ഗക്കാരായ സ്ത്രീകളിലെ മാതൃമരണനിരക്ക് 2021-ൽ 100,000 ജനനങ്ങളിൽ 69.9 ആയി ഉയർന്നു, വെള്ളക്കാരായ സ്ത്രീകളുടെ നിരക്കിന്റെ 2.6 മടങ്ങ് വര്ധനവാണിത് . 2020 മുതൽ 2021 വരെ, ഗർഭിണികളോ മുൻ വർഷത്തിനുള്ളിൽ പ്രസവിച്ചവരോ ആയ തദ്ദേശീയരായ അമേരിക്കൻ, അലാസ്ക സ്വദേശികളായ സ്ത്രീകളിൽ മരണനിരക്ക് ഇരട്ടിയായതായും പറയുന്നു

കൊവിഡ് പോലുള്ള പകർച്ചവ്യാധികൾ സ്ത്രീകളുടെ ഗർഭധാരണത്തെ  പ്രത്യേകമായി ബാധിക്കും. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയെല്ലാം ഗർഭകാലത്ത് അതി ശക്തമായാണ്‌  പ്രവർത്തിക്കുന്നത്  രോഗ പ്രതിരോധ സംവിധാനം, കൃത്യമായി പ്രവർത്തിക്കുങ്കിലും, ഗര്ഭസ്ഥ ശിശുവിനുകൂടി അത് പങ്കുവെക്കുന്നു

വയറിലെ മർദ്ദം അധിക ശ്വാസകോശ ശേഷി കുറയ്ക്കുന്നു. രക്തം കട്ടപിടിക്കുന്നത് കൂടുതൽ എളുപ്പം, അപകടകരമായ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു പ്രവണത, കോവിഡ് വർദ്ധിപ്പിക്കുന്നു. ഗർഭസ്ഥശിശുവിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന മറുപിള്ളയെ തകരാറിലാക്കുന്നതായും അണുബാധ കാണപ്പെടുകായും ചെയ്യുന്നു , കൂടാതെ പ്രീക്ലാമ്പ്സിയ എന്ന അപകടകരമായ ഗർഭധാരണത്തിനുള്ള  അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

വാക്സിനേഷൻ എടുക്കാത്ത ആളുകളെ ട്രാക്കുചെയ്യുന്ന ഒരു വലിയ മെറ്റാ അനാലിസിസ് അനുസരിച്ച്, കോവിഡ് ഉള്ള ഗർഭിണികൾ, അണുബാധയില്ലാത്ത ഗർഭിണികളെ അപേക്ഷിച്ച് മരിക്കാനുള്ള ഏഴിരട്ടി അപകടസാധ്യത നേരിടുന്നു. ഒരു സ്ത്രീ പൂർണ ഗർഭാവസ്ഥയിൽ എത്തുന്നതിനു മുൻപ്  പ്രസവിക്കുന്നതിനും കുഞ്ഞിന് നവജാതശിശു തീവ്രപരിചരണം ആവശ്യമായി വരുന്നതിനുമുള്ള സാധ്യതയും അണുബാധ വർദ്ധിപ്പിക്കുന്നു.

2021-ലെ വേനൽക്കാലത്ത് ഉയർന്നുവന്ന ഡെൽറ്റ വേരിയന്റിനേക്കാൾ നിലവിലെ ഒമൈക്രോൺ വേരിയന്റിന് വൈറസ് കുറവാണ് . ഇപ്പോൾ കൂടുതൽ ആളുകൾ കൊറോണ വൈറസിന് പ്രതിരോധശേഷി നേടിയിട്ടുണ്ട്.

കൊവിഡ് ബാധിച്ച് മരിച്ച ഗർഭിണികളിൽ ഭൂരിഭാഗവും വാക്സിൻ എടുത്തിരുന്നില്ല. ഈ ദിവസങ്ങളിൽ, 70% ഗർഭിണികൾക്കും കൊവിഡ്  വാക്സിനുകൾ ലഭിച്ചിട്ടുണ്ട്, എന്നാൽ ഏകദേശം 20% പേർക്ക് മാത്രമേ ബിവാലന്റ് ബൂസ്റ്ററുകൾ ലഭിച്ചിട്ടുള്ളൂ.

പാൻഡെമിക്കിന്റെ ആദ്യ വർഷത്തിൽ മാസം തികയാതെയുള്ള ജനനങ്ങൾ ചെറുതായി കുറഞ്ഞു. എന്നാൽ ഡെൽറ്റ കുതിച്ചുചാട്ടത്തിന്റെ വർഷമായ 2021 ൽ അവ കുത്തനെ ഉയർന്നു, 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായും പഠന റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

12 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

12 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

2 days ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

2 days ago