വാഷിങ്ടൺ: വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് മൈക് പെൻസിനും കോവിഡ് പരിശോധന നടത്തി.
ഇരുവരുടേയും ഫലം നെഗറ്റീവ് ആണ്. ട്രംപിന്റെ പേഴ്സണൽ സ്റ്റാഫിൽപെട്ട ഉദ്യോഗസ്ഥനാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം കഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പരിശോധനാഫലം നെഗറ്റീവാണെന്നും ട്രംപിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹോഗൻ ഗിഡ്‌ലേ അറിയിച്ചു.
ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറ്റ്ഹൗസിലെ മുഴുവൻ പേർക്കും പരിശോധന നടത്തിയതായാണ് സൂചന.
പ്രസിഡന്റുമായി അടുത്ത് ഇടപഴകുന്ന ഉദ്യോഗസ്ഥനാണ് കോവിഡ് ബാധയേറ്റതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച്ചയാണ് ഉദ്യോഗസ്ഥൻ കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നു.
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…