America

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ചെയർമാനായി പാസ്റ്റർ തോമസ് മുല്ലയ്ക്കലും കോ-ചെയർമാനായി ഡോ. തോമസ് ഇടിക്കുളയും സെക്രട്ടറിയായി എസ് പി ജെയിംസും ട്രെഷററായി തോമസ് ചെല്ലേത്തും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ നവംബർ 15-ന് ഡാളസിൽ കൂടിയ പൊതുയോഗത്തിൽ വച്ചാണ് 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ എട്ടുവർഷങ്ങളിലായി സിറ്റി-വൈഡ് ഫെലോഷിപ്പിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലിന്റെ പ്രവർത്തനങ്ങളെ യോഗം അനുസ്മരിക്കുകയുണ്ടായി.

നാല്പതാമത്‌ വർഷത്തിലേക്ക് കടക്കുന്ന ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പിന്റ സംഘടനാപരമായ വിപുലീകരണത്തിനായി ഈ വർഷം ക്രമീകൃതമായ നിലയിൽ പതിനൊന്നംഗ കമ്മറ്റിയ്ക്ക് രൂപം കൊടുക്കുകയുണ്ടായി. സിസ്റ്റേഴ്സ് കോ-ഓർഡിനേറ്ററായി അന്നമ്മ വില്യംസും മീഡിയ കോ-ഓർഡിനേറ്ററായി രാജു താരകനും മ്യൂസിക് കോ-ഓർഡിനേറ്ററായി ജോസ് പ്രകാശ് കരിമ്പിനേത്തും കൂടാതെ പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ എബ്രഹാം തോമസ്, ഷാജി മണിയാറ്റ് , വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ കമ്മറ്റിയംഗങ്ങളായും ചുമതലകൾ ഏറ്റെടുത്തു. ഔദ്യോഗിക ഭാരവാഹികളെല്ലാംതന്നെ വിവിധ നിലകളിൽ അമേരിക്കയിലെ പെന്തക്കോസ്ത് സമൂഹത്തിൽ ദേശീയവും പ്രാദേശീയവുമായ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്.

2026 ജനുവരി 11 ന്കൂടിയ പൊതുയോഗത്തിൽ വച്ച് ഈ വർഷത്തെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് ഭാരവാഹികൾ അറിയിക്കുകയുണ്ടായി. എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 7:30-ന് നടക്കുന്ന പ്രെയർലൈൻ ഡാളസിലെ വിവിധ സഭകളുടെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തപ്പെടുന്നതാണ്. (805)706-5223 എന്ന നമ്പറിൽ വിളിച്ചാൽ പ്രെയർലൈനിൽ ജോയിൻ ചെയ്യാവുന്നതാണ്. കൂടാതെ dallascitywide.org എന്ന പേരിലുള്ള വെബ്‌സൈറ്റിലൂടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2026-ൽ, എല്ലാ മൂന്നുമാസവും കൂടുമ്പോൾ സെമിനാറുകൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, പ്രത്യേക പ്രാർത്ഥനാ യോഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 28-30 തീയതികളിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ഉടൻതന്നെ ആരംഭിക്കുന്നതാണ്.

അറുപതിലധികം സഭകളും ഇരുന്നൂറോളം പാസ്റ്റേഴ്സും ആയിരക്കണക്കിന് വിശാസികളുമുള്ള ഡാളസിലെ മലയാളിപെന്തക്കൊസ്തു സമൂഹം അമേരിക്കയിലെതന്നെ ഏറ്റവുമധികം മലയാളി പെന്തക്കോസ്ത് വിശ്വാസികളുള്ള പട്ടണമാണ്. പെന്തക്കോസ്തൽ യൂത്ത് കോൺഫറെൻസ് ഓഫ് ഡാളസ് യുവാക്കളുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും സഭകളെയും ഒരുമിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പ് നാല്പതാമത് വാർഷികം പ്രമാണിച്ച് വിവിധ പ്രോഗ്രാമുകൾക്ക് രൂപം കൊടുത്തുകൊണ്ടിരിക്കുന്നു.

വാർത്ത – രാജൂ തരകൻ

Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ICE ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്

വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…

4 mins ago

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിംഗിന് പോയി; അമ്മ അറസ്റ്റിൽ

പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…

8 mins ago

ഓൺലൈൻ ഏകോപനവും മാധ്യമധർമ്മവും -ഷിബു കിഴക്കേക്കുറ്റ്

ഓൺലൈൻ ഏകോപനവും മാധ്യമധർമ്മവും എന്ന വിഷയത്തെപ്പറ്റി നമ്മിൽ പലർക്കും അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റൽ യു​ഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. രാജ്യാതിർത്തികളില്ലാതെ വീഡിയോ…

17 mins ago

സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമം; ഫ്ലോറിഡയിൽ യുവാവ് പിടിയിൽ

ഡിലാൻഡ് (ഫ്ലോറിഡ): സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ ആക്രമിക്കുകയും തടയാൻ വന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത 36-കാരൻ പിടിയിലായി. ക്രിസ്റ്റഫർ…

38 mins ago

ഐആർപി കാർഡ് പുതുക്കുന്നവർക്ക് പ്രധാന നിർദ്ദേശവുമായി ഇമിഗ്രേഷൻ സർവീസസ്

ഐആർപി കാർഡ് പുതുക്കലിനായി കാത്തിരിക്കുന്ന ജീവനക്കാരെ സംബന്ധിച്ച് തൊഴിലുടമകൾക്കുള്ള അറിയിപ്പ് നൽകി ഇമ്മിഗ്രേഷൻ വകുപ്പ്. ഡബ്ലിനിലെ ഇമിഗ്രേഷൻ സർവീസസ് രജിസ്ട്രേഷൻ…

42 mins ago

72 വർഷങ്ങൾക്ക് ശേഷം നീതി; വധശിക്ഷ നടപ്പാക്കിയ യുവാവ് നിരപരാധിയെന്ന് വിധി

ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ…

2 hours ago