ഡെസോട്ടോ(ടെക്സാസ്) – വീട്ടിൽ നിർമ്മിച്ച കത്തിയുമായി ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു.ഈ ആഴ്‌ച ആദ്യം ഡിസോട്ടോ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് അധ്യാപകനായ മൈക്കൽ നുനെസ് (47 ) ആണെന്ന് ഡാളസ് ഐഎസ്‌ഡി സ്ഥിരീകരിച്ചു.
മൈക്കൽ നുനെസ് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചോ,വെടിവയ്പ്പ് നടന്ന സ്ഥലം സംബന്ധിച്ചോ പോലീസ് കൃത്യമായ വിവരം നൽകിയിട്ടില്ല. സമീപവാസികൾ സംഭവം കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല . ബോഡി ക്യാമറ ദൃശ്യങ്ങൾ ഇത് റെക്കോർഡുചെയ്‌തിട്ടുണ്ടെങ്കിൽ പുറത്തുവിടുമോ എന്നും വ്യക്തമല്ല.
47 കാരനായ മൈക്കൽ നുനെസ് സൗത്ത് വെസ്റ്റ് ഡാലസിലെ മോയ്‌സസ് ഇ മോളിന ഹൈസ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നതായി ജില്ല വിദ്യാഭ്യാസ ഓഫീസിൽ പറയുന്നു .എന്നാൽ നൂനെസ് മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പോൾക്ക് സ്ട്രീറ്റിലെ അവരുടെ വീട്ടിൽ മോഷണം നടന്നതായി ഒരു താമസക്കാരൻ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്
നൂനെസ് വീടിന് പുറത്തായിരുന്നുവെന്നും പോലീസ് എത്തുമ്പോൾ ആയുധധാരിയായിരുന്നുവെന്നും അദ്ദേഹം പോലീസിനു അടുത്തേക്ക് നീങ്ങിയപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ നയത്തിന്റെ ഭാഗമായി വെടിവെച്ച ഉദ്യോഗസ്ഥനെ ശമ്പളത്തോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു
ഗ്രാൻഡ് പ്രേറി പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഇൻവെസ്റ്റിഗേഷൻ ടീമിനെയും ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ പബ്ലിക് ഇന്റഗ്രിറ്റി ഡിവിഷനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്
സംഭവത്തിന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിടാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…