America

ഡാളസ് കേരള അസോസിയേഷൻ സീനിയർ ഫോറം സംഘടിപ്പിച്ചു -പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദവും സജീവ ചർച്ചകൾ കൊണ്ടും സജീവമായി.

നവംബർ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത് .പ്രാരംഭമായി   ടോം മാത്യു മെഡി കെയർ, മെഡിക്കയ്ഡ് ആനുകൂല്യങ്ങളെക്കുറിച്ചു വിശദീകരിച്ചു . തുടർന്നു സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു മറുപടി നൽകി . രണ്ടാമത്തെ ഭാഗത്തിൽ വാസ്ക്കുലർ സെന്ററിലെ ഇന്റർവെൻഷണൽ നേഫ്റോളജി മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് മാർഗ്ഗശ്ശേരി മുഖ്യാഥിതിയായി വൃക്ക രോഗങ്ങളെക്കുറിച്ചും, ലക്ഷണങ്ങളെക്കുറിച്ചും, ചികിത്സകളെക്കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി.

പൊതുവായി ഈ രോഗത്തെ സംബന്ധിച്ച് ഉയർന്നുവരാറുള്ള സംശയങ്ങൾക്കും ഡോ. സുരേഷ് മാർഗ്ഗശ്ശേരി മറുപടി നൽകി . ഡാളസ് ഫോട്ടവർത്ത മെട്രോപ്ലെക്സിൽ നിന്നും നിരവധി പേർ  സീനിയർ ഫോറം പരിപാടിയിൽ പങ്കെടുത്തു  കേരള അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി അനശ്വരം മാമ്പിള്ളി.ആമുഖ പ്രസംഗം നടത്തി സൈമൺ ജേക്കബ് ,സ്വാഗതവും പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ  നന്ദിയും പറഞ്ഞു.ഐ വര്ഗീസ്,ഫ്രാൻസിസ് തോട്ടത്തിൽ  ,മൻജിത് കൈനിക്കര , പീറ്റർ നെറ്റോ ,എ പി  ഹരിദാസ്,ബേബി കൊടുവത്തു,ദീപക് നായർ , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ്  സിജു വി ജോർജ്, പി സി മാത്യു,തോമസ്  ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്കു   കോർണർ കെയർ ഹോസ്പിസ് സ്പോൺസറായിരുന്നു..പരിപാടിയിൽ പങ്കെടുത്തവർക്ക് സംഘാടകർ ഉച്ച ഭക്ഷണവും  ക്രമീകരിച്ചിരുന്നു.ലേഖ നായർ പരിപാടികൾ നിയന്ത്രിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

33 mins ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

37 mins ago

വധുവിനെ തേടുന്നു

 കാനഡയിൽ പിആർ  ലഭിച്ച 28 വയസ്സുള്ള  കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…

2 hours ago

മലയാളികളുടെ എം.ജി ഗാൽവേയിൽ; ആട്ടവും പാട്ടുമായി ‘KONDATTAM’ നവംബർ 13ന്

മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…

4 hours ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

11 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

13 hours ago