America

വിശക്കുന്നവന് സ്വാന്തനമായി ഡാളസ്സ് മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ്

ഡാളസ്‌: മാർത്തോമ യൂത്ത് ചാപ്ലിൻസി മിനിസ്ട്രിയുടെ ഭാഗമായി മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങൾ പട്ടണത്തിന് വിവിധഭാഗങ്ങളിലായി ഭവന രഹിതരായി കഴിയുന്നവർക്ക് ഭക്ഷണവുമായി കടന്നുചെന്ന ക്രിസ്തു സ്നേഹ സന്ദേശം പകരുന്നു.   ഡാലസ് ക്രോസവെയ്  മാർത്തോമ ഇടവക വികാരിയും, ഡാളസ്‌ യൂത്ത് ചാപ്ലയിനും ആയി  സേവനമനുഷ്ഠിക്കുന്ന റവ: എബ്രഹാം കുരുവിളയുടെ (മനു അച്ചൻ)  നേതൃത്വത്തിൽ  ആകുന്നു ക്രമീകരണങ്ങൾ പുരോഗമിക്കുന്നത് . “ഐസായ കോഡ്” എന്ന പേരിലാണ് അച്ചൻറെ നേതൃത്വത്തിൽ ഡാളസിൽ ശ്രുശൂഷ നടത്തപ്പെടുന്നത്. “വിശപ്പുള്ളവന് നിൻറെ അപ്പം നുറുക്കി കൊടുക്കുന്നതും, അലഞ്ഞുനടക്കുന്ന സാധുക്കളെ നിൻറെ വീട്ടിൽ ചേർത്തു കൊള്ളുന്നതും, നഗ്നനെ  കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും, നിൻറെ മാംസ രക്തങ്ങൾ ആയിരിക്കുന്നവർക്ക് നിന്നെ തന്നെ മറക്കാതിരിക്കാനും അല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം “

യെശയ്യാവ് പ്രവാചകൻറെ പുസ്തകം അമ്പത്തിയെട്ടാം അധ്യായം ഏഴാം വാക്യമാണ് തങ്ങൾക്ക് ഈ ശുശ്രൂഷയ്ക്ക് പ്രചോദനം നൽകിയത് എന്ന് യൂത്ത് ഫെല്ലോഷിപ്പ്  അംഗങ്ങൾ  അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ നോമ്പ് കാലം യുവജനങ്ങളുടെ ആത്മീയ ജീവിതത്തിൽ ഒരു ചലനവും ഒരു പുതിയ കാഴ്ചപ്പാടും ഉണ്ടാകണമെന്ന് ആഗ്രഹത്തോടെയാണ് ഈ ശുശ്രൂഷയ്ക്ക് ആരംഭം കുറിച്ചത് എന്ന് മനു അച്ചൻ അറിയിച്ചു. വലിയ നോമ്പ് ആരംഭിച്ച് 29 ദിവസം പിന്നിടുമ്പോൾ നൂറിൽപരം ആളുകളുടെ വിശപ്പടക്കുവാൻ യൂത്ത് ഫെല്ലോഷിപ്പ് അംഗങ്ങൾക്ക് സാധിച്ചു എന്നതിൽ വളരെ  സന്തോഷമുണ്ട് എന്ന് അച്ചൻ  കൂട്ടിച്ചേർത്തു. 

30 ആം തീയതി ഞായറാഴ്ച സെൻറ് പോൾസ് മാർത്തോമാ ഇടവകയിലെ ആരാധന മധ്യേയുള്ള പ്രസംഗത്തിൽ “ഐസായ കോഡിന്” കുറിച്ചുള്ള വിവരണവും, ഈ അനുഗ്രഹിക്കപ്പെട്ട  ശ്രുശൂഷയിൽ ഓരോരുത്തരും പങ്കുകാരാകണം എന്നുള്ള അച്ചൻറെ ആഹ്വാനവും ഏറ്റെടുത്തുകൊണ്ട് ആരാധനയ്ക്ക് ശേഷം ഇടവകയിലെ യുവതീയുവാക്കളും, സൺഡേ സ്കൂൾ കുട്ടികളും ഭക്ഷണ വിതരണത്തിന് വേണ്ടിയുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം  നൽകി. യുവജനങ്ങളുടെയും, സൺഡേ സ്കൂൾ കുഞ്ഞുങ്ങളുടെയും ഉത്സാഹവും, താല്പര്യവും, കഷ്ടത അനുഭവിക്കുന്നവരോടുള്ള അനുകമ്പയും, സഭയോടുള്ള സ്നേഹവും ഏറെ അഭിമാനാർഹമാണ് എന്ന് സെൻറ് പോൾസ് മാർത്തോമാ ഇടവക വികാരി റവ: ഷൈജു സി ജോയ് അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട അച്ചൻറെ പ്രാർത്ഥനയ്ക്കുശേഷം തയ്യാറാക്കിയ ഭക്ഷണപ്പൊതികളുമായി മനു അച്ചനും  സംഘവും ഡാലസ് പട്ടണത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുകയും ചെയ്തു. 

റിപ്പോർട്ട്: ബബു പി സൈമൺ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

13 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

18 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

23 hours ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

2 days ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

2 days ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

2 days ago