America

ഭൂതകാലസ്മരണകളെ തഴുകിയുണർത്തിയ ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രം- ജില്ലി സുഷിൽ


നവമ്പർ  ആദ്യവാരം കേരള ലിറ്റററി സൊസൈറ്റിയുടെ ഈ  വർഷത്തെ കേരള പിറവി ദിനാഘോഷത്തിന്റെ  ഭാഗമായാണ് ആദ്യമായി ഡാലസിലുള്ള  ശ്രീ ഗുരുവായൂരപ്പൻ  ക്ഷേത്രത്തിലെത്തിയത് .പരിപാടികൾക്ക് ശേഷം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് അമ്പലത്തിലേക്ക് കടക്കുന്നതിനുള്ള ചെറിയ  പടി  പൂട്ടിയിട്ടില്ല  എന്നുള്ളത് ശ്രദ്ധയിൽ പെട്ടത്.


വൈകുന്നേരത്തെ പൂജക്കുശേഷം നട  അടച്ചിരുന്നു . വിജനമായ  നടപ്പാത കാൺകെ  വെറുതെ ഒന്ന്  നടക്കാൻ  ഒരു മോഹം , പാദരക്ഷകൾ ഊരിവക്കുക  എന്ന  ബോർഡിനിപ്പുറമായി ചെരുപ്പ് ഊരി വച്ച്  അകത്തേക്കു  കടന്നു കാല്പാദത്തിലൂടെ  അരിച്ചു കയറുന്ന  തണുപ്പിനെ കാര്യമാക്കാതെ പതിയെ നടത്തം ആരംഭിച്ചു. ശബരിമല സീസണോടനുബന്ധിച്ചു ധൃത ഗതിയിൽ  റോഡിലെ കുഴിയടക്കൽ നടക്കുമ്പോൾ പതിവ്  റൂട്ടിൽ  നിന്നും മാറി ബസുകൾ കുറച്ചു  ദിവസത്തേക്ക് വഴി  തിരിച്ചു വിടും .ആ  സമയങ്ങളിൽ കോളേജിന് മുൻപിൽ ഇറങ്ങാൻ സാധിക്കാതെ ഗുരുവായൂർ സ്റ്റാൻഡിൽ ചെന്നിറങ്ങി അവിടെ നിന്നും തിരിച്ചു നടക്കണം . കളഭവും കർപ്പൂരവും തുളസിയും ഇടകലർന്നു മണക്കുന്ന പടിഞ്ഞാറേ നടയിലൂടെ , ഏകാദശിയോടടുത്തുള്ള  ദിവസങ്ങളിലെല്ലാം മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നിന്നുള്ള കച്ചേരികളുടെ ശബ്ദശകലങ്ങൾ കേൾക്കാം .


റോഡ് പണിനീളാൻ പ്രാർത്ഥിക്കുന്ന ദിവസങ്ങൾ.കോയമ്പത്തൂർ നിന്നും ട്രെയിൻ കേറി  ഗുരുവായൂരെത്തി പൂക്കച്ചവടം കഴിഞ്ഞു മടങ്ങുന്ന തമിഴു സ്ത്രീകൾ തിരിച്ചു പോകാൻ  ഉള്ള തിരക്കിലാണെങ്കിൽ പൂ വില  കുറച്ചു  തരും . അന്നേ  ദിവസം ക്ലാസ്സിലെ  ഒട്ടുമിക്ക  കുട്ടികളുടെയും തലയിൽ  മുല്ലപ്പൂ  ഉണ്ടായിരിക്കും .ആനയോട്ടം  കാണാൻ കിട്ടിയ ഒരു  അവസരം പാഴാക്കിയതോർക്കുമ്പോൾ ഇന്നും  സങ്കടമാണ് .തിരിച്ചു പോകേണ്ടേ എന്ന മോളുടെ  ചോദ്യമാണ്  തിരിച്ചു  ബോധ മണ്ഡലത്തിലേക്കെത്തിച്ചത് .അപ്പോഴേക്കും ഒരുവട്ടം പ്രദക്ഷിണം വച്ചുകഴിഞ്ഞിരുന്നു .അമ്പലത്തിന്റെ  ഒരുവശത്തായി നിൽക്കുന്ന ആനയുടെ പ്രതിമയിൽ ഒന്ന് തലോടിക്കൊണ്ട് തിരികെ നടന്നു “ഒരു നേരമെങ്കിലും കാണാതെ വയ്യ ” എന്നു വെറുതെ  ഒന്ന് മൂളി നോക്കി . ഭക്തിയോ പ്രണയമോ അതോ  വാത്സല്യമോ ? പാതാള അഞ്ജനകല്ലിൽ  ചതുർബാഹു രൂപത്തിൽ മോഹിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

Sub Editor

Recent Posts

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

39 mins ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

5 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

5 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

23 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

23 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

24 hours ago