Ireland

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരണമെന്ന് ആവശ്യവുമായി ബഹുജന പ്രതിഷേധം നടത്താനൊരുങ്ങുകയാണ് നാട്ടുകാർ. കദബ ക്രിസ്ത്യൻ ലൈറ്റ്നിംഗ് ക്ലബ് (ആർ.),കഡബ മലയാളി ഫ്രണ്ട്‌സ് എന്നിവരുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ 15, ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് പ്രതിഷേധ സൂചകമായി മെഴുകുതിരി തെളിച്ച് റാലി നടത്തും. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് കഡബ പോലീസ് സ്റ്റേഷനിൽ ബഹുജന പരാതി നൽകും.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

സാൻജോയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളാണ് പുറത്തു വരുന്നത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ സാൻജോ സുനിൽ യുവാവിനെ കഴിഞ്ഞ മാസമാണ് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം.

നഴ്‌സായ ഭാര്യ ലിഷ്മ ഫിലിപ്പിനൊപ്പം ഡബ്ലിൻ ഫിൻഗ്ലാസിലെ ചാൾസ് ടൗണിൽ താമസിച്ചു വരികയായിരുന്നു സാൻജോ. കർണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. ബാത്‌റൂമിലെ സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതു തന്നെയാണ് കുടുംബത്തിന്റെ സംശയം വർധിപ്പിക്കുന്നത്. സാമാന്യം ഉയരമുള്ള ഒരാള്‍ക്ക് ബാത്‌റൂമിലെ ടവ്വലും മറ്റും ഉണങ്ങാന്‍ ഉപയോഗിക്കുന്ന കഴുത്തൊപ്പം മാത്രം ഉയരമുള്ള ഒരു സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ തൂങ്ങി മരിക്കാനാകുമോ എന്നാണ് കുടുംബം ചൂടിക്കാണിക്കുന്നത്.

സംഭവസ്ഥലത്തേക്ക് എമർജൻസി സർവീസ് എത്തുന്നതിനു മുൻപ് തന്നെ ലീഷ്മ സാന്‍ജോയുടെ കഴുത്തിലെ കുരുക്കഴിച്ചു നിലത്തു കിടത്തി സിപിആര്‍ നല്‍കാന്‍ ശ്രമിച്ചതും സംശയം ഉളവാക്കുന്നതായും ആരോപണം ഉയരുന്നു. സംഭവത്തിൽ മറ്റൊരാളുടെ പങ്കും സംശയിക്കുന്നു. മരണം നടന്ന സ്ഥലത്ത് ആദ്യം എത്തിയവരില്‍ ആരോപണം നേരിടുന്ന ഈ വ്യക്തി എത്തിയതും കൊലപാതക ആരോപണതിന് ഊന്നൽ നൽകുന്നു. മരണം കൊലപാതകാമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ സംശയങ്ങൾ കൂടി അടിസ്ഥാനമാക്കി അന്വേഷണം വേണമെന്ന് സാൻജോയുടെ കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 hour ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

3 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

3 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago