ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്. 3എന്ന ചിത്രത്തിനു വേണ്ടി
പ്രേക്ഷകരെ ഏറെ ആവേശക്കൊടുമുടിയിലെത്തിക്കാൻ അവസരമേകിവീഡിയോ ഗാനമെത്തി.
മാർച്ച് പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഈ ഗാനം.
‘ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ
എന്ന അടിച്ചു പൊളി ഗാനമാണ് അതിൻ്റെ മികച്ച ദൃശ്യാവിഷ്ക്കാരണത്തോടെ പുറത്തുവിട്ടിരിക്കുന്നത്. ‘
മനു മഞ്ജിത്ത് രചിച്ച് ഷാൻ റഹ്മാൻ ഈണമിട്ട് അനില ഈശ്വർ പാടിയ ഈ ഗാനത്തിൻ്റെ ദൃശ്വാവിഷ്ക്കാരണത്തിൽ അഭിനയിക്കുന്നത് പ്രശസ്ത ദക്ഷിണേന്ത്യൻ താരം വേദികയാണ്.
ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ നിർണ്ണായകമായ പങ്ക് ഈ ഗാനരംഗത്തിനുണ്ട്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ സമൂഹമാധ്യമങ്ങളിൽ വലയ പ്രതികരണമാണ് ഈ ഗാന രംഗം നേടിയരിക്കുന്നത്.
സമീപകാല മലയാള സിനിമയിലെ വലിയ മുതൽമുടക്കിലെ ത്തുന്ന ഈ ചിത്രം ഫാൻ്റെസിയും, ഹ്യൂമറു മായി ക്ലീൻ എൻ്റർടൈനറായി എത്തുന്നു. പൊട്ടിച്ചിരിപ്പിക്കുവാനും, വിസ്മയിപ്പിക്കുവാനും പോരും വിധത്തിലാണ് അവതരണം.
ജയസൂര്യ വിനായകൻ, സണ്ണി വെയ്ൻ, സൈജുക്കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു ,
അജുവറൂഗീസ്, ധർമ്മജൻ ബോൾഗാട്ടി,
ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും നിരവധി വിദേശ താരങ്ങളും പ്രധാനവേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – അഖിൽ ജോർജ്.
എഡിറ്റിംഗ്- ലിജോ പോൾ.
കലാസംവിധാനം – അനീസ് നാടോടി
മേക്കപ്പ് – റോണക്സ് സേവ്യർ –
കോസ്റ്റ്യും ഡിസൈൻ- സ്റ്റെഫി സേവ്യർ –
സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ,
പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് .ബാബു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര,
പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…